നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയം ഒ.ഐ.സി.സി ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷിക്കുന്നു
ദോഹ: നിലമ്പൂർ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ചരിത്രവിജയത്തിൽ പ്രവാസലോകത്തും ആഘോഷം.വിജയാഘോഷത്തിന്റെ ഭാഗമായി ഖത്തർ ഒ.ഐ.സി.സി ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ചേർന്ന് കേക്ക് മുറിച്ചു. ജനവിശ്വാസത്തിന്റെ പ്രകടനമായ ഈ വിജയം നിലമ്പൂരിന്റെ വികസനത്തിന് പുതിയ വഴിയൊരുക്കുമെന്നും പ്രവാസികളും മുന്നേറ്റത്തിന്റെ ഭാഗമാകുമെന്നും പ്രസിഡന്റ് നൗഫൽ കട്ടുപ്പാറ അഭിപ്രായപ്പെട്ടു. ഇർഫാൻ പകര, അനീസ് വളപുരം, സലീം ഇടശ്ശേരി എന്നിവർ നേതൃത്വം നൽകി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളും മറ്റു ജില്ല ഭാരവാഹികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.