ദോഹ ആസ്പെറ്റാർ ആശുപത്രിയിൽ ശസ്ത്രക്രിയ പൂർത്തിയാക്കിയ നെയ്മർ
ദോഹ: ബ്രസീൽ സൂപ്പർ താരം നെയ്മറിന്റെ കണങ്കാൽ ശസ്ത്രക്രിയ ദോഹ ആസ്പെറ്റാർ ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി. ഫ്രഞ്ച് ക്ലബായ പി.എസ്.ജിയാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ചയോടെ ആശുപത്രിയിലെത്തിയ നെയ്മറിന്റെ ശസ്ത്രക്രിയ വെള്ളിയാഴ്ച രാവിലെയായിരുന്നു നടന്നത്. ഏതാനും മണിക്കൂറിനുള്ളിൽ വിജയകരമായി പൂർത്തിയാക്കിയതായി പി.എസ്.ജി അധികൃതർ അറിയിച്ചു.
വിശ്രമം കഴിഞ്ഞ ശേഷം അദ്ദേഹം മടങ്ങും. ആസ്പെറ്റാർ സ്പോർട്സ് മെഡിസിൻ ആശുപത്രിയിലെ ബ്രിട്ടീഷ് സർജൻ ജെയിംസ് കാൽഡറുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ പൂർത്തിയാക്കിയത്.
നാലു മാസമെങ്കിലും താരത്തിന് വിശ്രമം വേണ്ടിവരും. ഈ സീസണിലെയും അടുത്ത സീസണിലെയും മത്സരങ്ങൾ താരത്തിന് നഷ്ടമാവും. ഫെബ്രുവരിയിലാണ് ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ നെയ്മറിന്റെ കണങ്കാലിന് പരിക്കേറ്റത്. ശസ്ത്രക്രിയക്കു ശേഷം താരം എന്ന് ആശുപത്രി വിടുമെന്ന് അറിയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.