ദോഹ: ഇന്റർടെക് ഗ്രൂപ്പുമായി സഹകരിച്ച് ഷവോമി തങ്ങളുടെ ഏറ്റവും പുതിയ ഷവോമി 15T സീരീസ് ഖത്തറിൽ ലോഞ്ച് ചെയ്തു. സാങ്കേതികവിദ്യയുടെയും ലൈഫ് സ്റ്റൈൽ ഉൽപന്നങ്ങളുടെയും വിപണിയിൽ ഖത്തറിലെ മുൻനിര റീട്ടെയിൽ കേന്ദ്രങ്ങളിലൊന്നായ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഡി റിങ് റോഡിലെ ഷോറൂമിൽ നടന്ന ചടങ്ങിൽ ഷവോമി 15T സീരീസ് ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ലുലു ഗ്രൂപ്, ഷവോമി, ഇന്റർടെക് ഗ്രൂപ് എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും മാധ്യമപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ഷവോമി സെയിൽസ് മാനേജർ ലിജോ ടൈറ്റസ്, ലുലു ഹൈപ്പർമാർക്കറ്റ് മാനേജർ ഷിയാസ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
ഖത്തറിലെ വിപണിയിൽ അത്യാധുനിക സാങ്കേതികവിദ്യയും പ്രീമിയം ഡിസൈൻ, മികച്ച പ്രകടനം എന്നിവ ഒരുക്കി പ്രദർശിപ്പിക്കുന്ന ഷവോമി 15T സീരീസ് 5G യുടെ എക്സ്ക്ലൂസീവ് ഫസ്റ്റ് ലുക്ക് അതിഥികൾക്ക് കൈമാറി. ലെയ്ക്കയുമായി സഹകരിച്ച് രൂപകൽപന ചെയ്ത ഷവോമി ഹൈപ്പർ ഒഎസ് 3, ഷവോമി 15T സീരീസ് പ്രഫഷനൽ -ഗ്രേഡ് ഫോട്ടോഗ്രാഫിയും മികച്ച പ്രോസസിങ് ശേഷിയും അതിശയിപ്പിക്കുന്ന യൂസർ എക്സ്പീരിയൻസും എന്നിവ സംയോജിപ്പിച്ച് സ്മാർട്ട്ഫോൺ നവീകരണത്തിൽ ഒരു പുതിയ രീതി അവതരിപ്പിച്ചിരിക്കുന്നു.
ഏറ്റവും പുതിയ ടെക്നോളജി കണ്ടുപിടുത്തങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുള്ള ലുലു ഹൈപ്പർമാർക്കറ്റിന്റെ പ്രതിബദ്ധതയെക്കുറിച്ച് ചടങ്ങിൽ സംസാരിച്ച ലുലു വക്താവ് എടുത്തുപറഞ്ഞു. ഷവോമി 15T സീരീസ് 5G ഇപ്പോൾ ഖത്തറിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ലഭ്യമാണ്. ഇത് ഉപഭോക്താക്കൾക്ക് മികച്ച മൂല്യത്തിൽ പ്രീമിയം സ്മാർട്ട്ഫോൺ അനുഭവം വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.