ചൊക്ലി കണ്ണോത്ത് മഹല്ല് വെൽഫെയർ യോഗത്തിൽ റാസിഖ് ചൊക്ലി സംസാരിക്കുന്നു
ദോഹ: ചൊക്ലി കണ്ണോത്ത് മഹല്ല് വെൽഫെയർ അസോസിയേഷൻ ജനറൽ ബോഡിയും സാമ്പത്തിക സെമിനാറും സംഘടിപ്പിച്ചു. ബിൻ മഹമൂദിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് റാസിഖ് ചൊക്ലി അധ്യക്ഷത വഹിച്ചു. ജലീൽ ഇർഫാനി ഉദ്ഘാടനം നിർവഹിച്ചു. ‘സാമ്പത്തിക ആസൂത്രണവും നൈതിക സംരംഭകത്വവും’ വിഷയത്തിൽ ബസ്സാം മലപ്പുറം സംസാരിച്ചു.
വാർഷിക റിപ്പോർട്ട് അവതരണം സെക്രട്ടറി ആസിഫ് അസീസ് നിർവഹിച്ചു. തെരഞ്ഞെടുപ്പിന് റിട്ടേണിങ് ഓഫിസർ നജീബ് വെള്ളാവൂർ നേതൃത്വം നൽകി. റാസിഖ് ചൊക്ലി (പ്രസി.), ആസിഫ് അസീസ് (സെക്ര.), നമർ (ട്രഷ.), നൗഷാദ് വൈശ്യാൻ കണ്ടി, കെ.സി. സിറാജുദ്ദീൻ (വൈസ് പ്രസി.), പി. ഷംസീർ, മുഹമ്മദ് സഹൽ (ജോയന്റ് സെക്ര.) എന്നിവർ ഭാരവാഹികളായി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഷംസീർ സ്വാഗതവും കെ.സി. സിറാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.