‘ക്യൂ ക്രാങ്ക്സ്’ എന്ന ഇന്ത്യൻ സൈക്ലിങ്​ കമ്യൂണിറ്റിയുടെ ജഴ്സി പ്രകാശനം ചെയ്യുന്നു

ഇന്ത്യൻ സൈക്ലിങ്​ കമ്യൂണിറ്റിക്ക്​ പുതിയ ജഴ്സി

ദോഹ: 'ക്യൂ ക്രാങ്ക്സ്' എന്ന ഇന്ത്യൻ സൈക്ലിങ്​ കമ്യൂണിറ്റിയുടെ ജഴ്സി പ്രകാശനം ചെയ്തു. പ്രസിഡൻറ്​ ഫൈസൽ പി.എം. അധ്യക്ഷത വഹിച്ചു. ക്ലബ്​ അംഗങ്ങൾ പ​ങ്കെടുത്ത പരിപാടിയിൽ സെക്രട്ടറി ശെറി മൊയ്തീൻ സ്വാഗതം പറഞ്ഞു. ഡോ. ആനന്ദ്​ ഇന്ദുചൂഡൻ ജഴ്സി പ്രകാശനം ചെയ്തു. ഇന്ത്യൻ സ്പോർട്സ് കൗൺസിലിൻെറ 'ഇയർ ഓഫ് സ്പോർട്​സ്​' പരിപാടികൾക്ക്​ പിന്തുണ വാഗ്ദാനം ചെയ്തു. ഖത്തറിലെ സൈക്ലിങ്​ പ്രേമികളുടെ കൂട്ടായ്​മയാണ്​ 'ക്യൂ ക്രാങ്ക്സ്'. രണ്ട്​ വർഷം മുമ്പ്​ രൂപവത്​കരിച്ച ക്ലബിൽ നിലവിൽ 200 അംഗങ്ങളുണ്ട്​. ഐ.എസ്.സിക്ക് കീഴിൽ രജിസ്​റ്റർ ചെയ്ത ഏക സൈക്ലിങ് ക്ലബാണിത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.