ദോഹ: ഖത്തറില്‍ പുതിയ വിദ്യാഭ്യാസ കലണ്ടറിന് വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നല്കി. അര്‍ധവാര്‍ഷിക അവധി ഡിസംബര്‍ അവസാനവാരം തുടങ്ങുന്ന രീതിയില്‍ ക്രമീകരിച്ചും റമദാനില്‍ രണ്ട് ദിവസം അധിക അവധി നല്‍കുന്നത് അടക്കമുള്ള മാറ്റങ്ങൾ പുതിയ വിദ്യാഭ്യാസ കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ സ്കൂളുകള്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ സ്കൂളുകള്‍ക്കും ഇത് ബാധകമാണ്.
ഖത്തര്‍ ശൂറ കൗണ്‍സില്‍ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളിലെ അവധികള്‍ ക്രമീകരിച്ചുകൊണ്ട് പുതിയ വിദ്യാഭ്യാസ കലണ്ടര്‍ തയാറാക്കിയത്. ഇതുപ്രകാരം 2025 -26, 2026-27, 2027-28 എന്നീ അധ്യയന വർഷങ്ങളിലേക്കുള്ള അക്കാദമിക് കലണ്ടറിനാണ് അംഗീകാരം നൽകിയത്. സമഗ്ര വിദ്യാഭ്യാസ സമ്പ്രദായം വികസിപ്പിക്കുക എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പുതിയ കലണ്ടർ വിവിധ വിദ്യാഭ്യാസ, സാംസ്കാരിക, ദേശീയ പരിഗണനകൾ കണക്കിലെടുത്താണ് തയാറാക്കിയത്. രാജ്യത്ത് താമസിക്കുന്ന വിവിധ സമൂഹങ്ങളുടെ സാംസ്കാരിക ആഘോഷങ്ങള്‍കൂടി കണക്കിലെടുത്താണ് ഈ തീരുമാനം.
പുതിയ കലണ്ടര്‍ പ്രകാരമാകും 2028 വരെയുള്ള അധ്യയനവര്‍ഷങ്ങളില്‍ അവധികളും പരീക്ഷകളും ക്രമീകരിക്കുക. അര്‍ധവാര്‍ഷിക അവധി, അഥവാ ശൈത്യകാല അവധി ഇനിമുതല്‍ ഡിസംബര്‍ അവസാന വാരത്തിലാണ് തുടങ്ങുക. നേരത്തേ ഇത് നാഷനല്ഡേ ആയ ഡിസംബര്‍ 18ന് മുമ്പ് തുടങ്ങുന്ന രീതിയില്‍ ആയിരുന്നു.റമദാനില്‍ പൊതു അവധിക്ക് പുറമെ രണ്ട് ദിവസത്തെ അധിക അവധി നല്‍കും. റമദാനില്‍ മിഡ് ടേം പരീക്ഷകള്‍ നടക്കില്ല, സര്‍ക്കാര്‍ സ്കൂളുകളില്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ക്കിടയില്‍ വിശ്രമദിനം അനുവദിക്കും. ഫസ്റ്റ് സെമസ്റ്റര്‍ പരീക്ഷകള്‍ ദേശീയ ദിനത്തിന് മുമ്പ് തീര്‍ക്കണമെന്നും നിര്‍ദേശമുണ്ട്.
പുതിയ കലണ്ടറിൽ അവതരിപ്പിച്ച ‘ടെസ്റ്റ് ഡേ - റെസ്റ്റ് ഡേ’സമ്പ്രദായം പ്രധാനപ്പെട്ട സവിശേഷതകളിലൊന്ന്. ഇതിലൂടെ ഹൈസ്കൂൾ രണ്ടാം സെമസ്റ്റർ പരീക്ഷക്ക്, മെറ്റീരിയൽ അവലോകനം ചെയ്യാനും ഓരോ പരീക്ഷക്കിടയിലും ശ്രദ്ധ കേന്ദ്രീകരിക്കാനും മതിയായ സമയം വിദ്യാർഥികൾക്ക് ലഭിക്കും. രണ്ടാം സെമസ്റ്റർ പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിന് മാനസികമായി സജ്ജരാക്കാൻ വിദ്യാർഥികളെ സഹായിക്കുന്നു.വിദ്യാഭ്യാസനയങ്ങൾ വികസിപ്പിക്കുന്നതിനും വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും താൽപര്യങ്ങൾ നിറവേറ്റുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ അക്കാദമിക് കലണ്ടർ. ഇത് ഖത്തർ നാഷനൽ വിഷൻ 2030മായി സ്കൂള്‍ അവധികള്‍ ഏകീകകരിക്കുന്നതിനൊപ്പം വിദ്യാര്‍ഥികളുടെ അക്കാദമിക മികവ്, മാനസികാരോഗ്യം, സാംസ്കാരിക മൂല്യങ്ങള്‍ എന്നിവകൂടി ഉള്‍ക്കൊണ്ടാണ് വിദ്യാഭ്യാസ കലണ്ടര്‍ തയാറാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.