നിയാർക് ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽനിന്ന്
ദോഹ: നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ (നിയാർക്) ഖത്തർ ചാപ്റ്റർ റിയാദ മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ച ഭിന്നശേഷിക്കാരായ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെയും കുടുംബങ്ങളുടെയും പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായ ക്യാമ്പിൽ ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു.
സംയുക്താരോഗ്യ പരിപാലനത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം നിയാർക് അംഗങ്ങളെയും സന്നദ്ധ പ്രവർത്തകരെയും അഭിനന്ദിച്ചു. നിയാർക് ഖത്തർ ചെയർമാൻ ഷാനഹാസ് എടോടി അധ്യക്ഷത വഹിച്ചു.
നിയാർക് ഗ്ലോബൽ ചെയർമാൻ കെ.പി. അഷ്റഫ്, ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുറഹിമാൻ, മിനി സിബി, നാഥാനിയ ലേല വിപിൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ പ്രിവിലേജ് കാർഡ് പ്രകാശനം ഇന്ത്യൻ അംബാസഡർ വിപുൽ, ജംഷീർ ഹംസ, ഡോ. അബ്ദുൽ കലാം എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. നിയാർക് ജനറൽ സെക്രട്ടറി ജാഫർ മുനാഫർ സ്വാഗതവും പരിപാടിയുടെ കൺവീനർ
മുസ്തഫ ഈണം നന്ദിയും പറഞ്ഞു.ഹമീദ് എം.ടി, കെ.കെ.വി, മുഹമ്മദ് അലി, കെ.വി. റാസിഖ്, സി.കെ.എം. കോയ, ഡോ. എസ്.കെ. വ്യാസ്, വി.പി. നബീൽ, മുഹമ്മദലി മനാർ, സിറാജ് അബ്ദുൽ കാദർ, താഹ ഭാർഗൈവ, ഹംസ കെ.കെ, ജാഫർ പി.പി, റഷീദ്. കെജി, ഷമീം, ഫൈസൽ ഹസ്സൻ, ബിന്ദു ലിൻസൺ,റംല മുഹമ്മദലി, സീനത്ത് അഷ്റഫ്, രാജശ്രീ രാമൻ, സ്മീര ഷാജു, സ്നേഹ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.