അന്താരാഷ്ട്ര നഴ്സസ് ദിനത്തിന്റെ ഭാഗമായി നസീം ഹെൽത്ത് കെയർ ഏർപ്പെടുത്തിയ ദി ഹീലിങ് ഷീൽഡ് നഴ്സസ് എക്സലൻസ് അവാർഡ്’ ഏറ്റുവാങ്ങിയ നഴ്സുമാർ മാനേജ്മെന്റ് പ്രതിനിധികൾക്കൊപ്പം
ദോഹ: അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ നഴ്സുമാർക്ക് ആദരവുമായി നസീം ഹെൽത്ത് കെയർ. ആരോഗ്യമേഖലയിൽ അതുല്യമായ സേവനവും സമർപ്പണവും നിർവഹിച്ച നഴ്സുമാരെ ‘ദി ഹീലിങ് ഷീൽഡ് നഴ്സസ് എക്സലൻസ് അവാർഡ്’ സമ്മാനിച്ചാണ് ആദരിച്ചത്.
കംപാഷനേറ്റ് കെയർഗിവർ, ക്ലിനിക്കൽ എക്സലൻസ്, റൈസിങ് സ്റ്റാർ, ദി കെയർ ക്രാഫ്റ്റഴ്സ് ഹോണർ തുടങ്ങി പല അവാർഡ് വിഭാഗങ്ങളിലായി മികച്ച സേവനം കാഴ്ചവെച്ചവർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. തങ്ങളുടെ പരിമിതികൾക്ക് അതീതമായി സേവനം നൽകുകയും അർപ്പണബോധത്തിലൂടെയും മനുഷ്യത്വത്തിലൂടെയും ഓരോ രോഗിയുടെയും മനസ്സിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്യുന്ന നഴ്സുമാരെയാണ് ചടങ്ങിൽ ആദരിച്ചത്. ക്ലിനിക്കൽ മികവ്, രോഗികളിൽനിന്നുള്ള പ്രതികരണം, നവീന ശുശ്രൂഷാ രീതികൾ, നസീമിന്റെ മൂല്യങ്ങളെ വിളിച്ചോതുന്ന വ്യക്തിത്വം എന്നിവയുടെ അടിസ്ഥാനത്തിലാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ‘നഴ്സുമാർ പ്രകടിപ്പിക്കുന്ന സഹനവും കരുണയും കരുത്തും നമ്മൾ നേരിൽ കാണുന്നതാണ്. നസീമിലെ ഓരോ നഴ്സുമാരും വിജയികളാണ്. അവർ ഓരോരുത്തരും നസീം ഹെൽത്ത് കെയറിനെ ഇന്ന് കാണുന്ന രൂപത്തിലേക്ക് മാറ്റിയവരാണ്. മുന്നോട്ടുള്ള യാത്രയിൽ, ഈ ആരോഗ്യ സംസ്കാരം തുടരണം’ -നസീം ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടറും 33 ഹോൾഡിങ്സ് ചെയർമാനുമായ മുഹമ്മദ് മിയാൻദാദ് വി.പി. പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.