കെ.എം.സി.സി നവോത്സവ് ബാഡ്മിന്റൺ വിജയികൾക്ക്
ട്രോഫി സമ്മാനിക്കുന്നു
ദോഹ: കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന നവോത്സവ് ബാഡ്മിന്റൺ ടൂർണമെന്റിന് ആവേശകരമായ സമാപനം. എട്ട് ജില്ലകളിൽനിന്നുള്ള ടീമുകൾ പങ്കെടുത്ത ഡബ്ൾസ് ടൂർണമെന്റിൽ തൃശൂരിൽ നിന്നുള്ള ഖലീൽ ഇബ്റാഹീം, ഇല്യാസ് ബഷീർ സഖ്യം ഒന്നാം സ്ഥാനവും, കോഴിക്കോട് ടീമിന്റെ റിയാസ് കെ, സനാഹ് പി സഖ്യം രണ്ടാം സ്ഥാനവും, മലപ്പുറത്തിന്റെ മുഹമ്മദ് റാഫിദ്, ഷഫീക് കെ.പി സഖ്യം മൂന്നാം സ്ഥാനം നേടി.
സിംഗിൾസിൽ മുഹമ്മദ് നിസാം (കോഴിക്കോട്) ഒന്നാം സ്ഥാനവും, മുഹമ്മദ് ഷിബിലി (കണ്ണൂർ) രണ്ടാം സ്ഥാനവും, ഫഹിസ് വലിയാക്കത്തൊടി (മലപ്പുറം) മൂന്നാം സ്ഥാനവും നേടി. സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ്, ജനറൽ സെക്രട്ടറി സലീം നാലകത്ത്, പി.എസ്.എം ഹുസൈൻ, അൻവർ ബാബു വടകര, സമീർ മുഹമ്മദ്, അശ്റഫ് ആറളം, അലി മൊറയൂർ, അജ്മൽ നബീൽ, ടി.ടി.കെ ബഷീർ, സിദ്ദീഖ് വാഴക്കാട് എന്നിവർ ട്രോഫികൾ സമ്മാനിച്ചു. നവോത്സവ് സംഘാടക സമിതി നേതാക്കളായ റസാഖ് കുന്നുമ്മൽ, സിദ്ദീഖ് പറമ്പൻ, നൗഫൽ സി.കെ, സൽമാൻ മഞ്ചേരി, നസീർ പി.എസ്, അൻസാരി വേങ്ങര, ശമ്മാസ്, അൻവർ കാഞ്ഞങ്ങാട്, റുബിനാസ് കോട്ടേടത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.