ഖത്തർ ദേശീയ ഫുട്ബാൾ ടീമിൻെറ പുതിയ ഹോം ജഴ്സിയണിഞ്ഞ് താരങ്ങൾ
പുതിയ ഹോം, എവേ ജഴ്സിയുമായി ദേശീയ ഫുട്ബാൾ ടീം
ദോഹ: രാജ്യത്തിനകത്തെ മൽസരങ്ങളിലും പുറത്തുള്ള മൽസരങ്ങളിലേക്കുമുള്ള പുതിയ ഹോം, എവേ ജഴ്സിയുമായി ദേശീയ ഫുട്ബാൾ ടീം. ഖത്തർ ദേശീയ ഫുട്ബാൾ ടീമിന് പുതിയ ജഴ്സി കിറ്റ് പുറത്തിറക്കി ഖത്തർ ഫുട്ബാൾ അസോസിയേഷൻ (ക്യു.എഫ്.എ). ആധുനികവും ഏറ്റവും മികവുറ്റതുമായ രൂപത്തിൽ ഖത്തറിെൻറ പരമ്പരാഗത വർണങ്ങൾ ഇഴചേർത്തുകൊണ്ടുള്ള പുതിയ ജഴ്സി കിറ്റ് തയാറാക്കിയത് നൈക്ക് ആണ്. പുതിയ ഹോം കിറ്റ് മെറൂൺ നിറത്തിലും എവേ കിറ്റ് വെള്ള നിറത്തിലുമാണ്. വരുംമത്സരങ്ങളിൽ ഖത്തറിെൻറ പുതിയ ഹോം, എവേ കിറ്റുകളായിരിക്കും ഖത്തർ ദേശീയ ടീം ഉപയോഗിക്കുക.
പുതിയ എവേ ജഴ്സി
പുതിയ എവേ ജഴ്സി
രണ്ട് വർഷത്തിനുള്ളിൽ വമ്പൻ ടൂർണമെൻറുകൾക്കാണ് ഖത്തർ ആതിഥ്യം വഹിക്കാനിരിക്കുന്നത്. ടീമിെൻറ ഐഡൻറിറ്റി ശക്തമായ രീതിയിൽ പ്രകടമാക്കുന്ന പുതിയ കിറ്റുകൾ കൃത്യസമയത്തെ മാറ്റമായാണ് കണക്കാക്കുന്നത്.
മെറൂൺ നിറത്തിൽ ജഴ്സിയും ഷോർട്ട്സും സോക്ക്സും ധരിച്ച് ഇറങ്ങുമ്പോൾ ഖത്തറിെൻറ പതാകയുടെ പതിപ്പ് ജഴ്സിയുടെ മുന്നിൽ ആലേഖനം ചെയ്തിരിക്കും. വി നെക്ക് കോളറാണ് ജഴ്സിക്ക്. മെറൂൺ നിറങ്ങൾ ചേർത്തിട്ടുള്ള എലഗൻറ് വെള്ള നിറത്തിലാണ് എവേ ജഴ്സി. ജഴ്സിയുടെ കോളറും കഫ്സും സൈഡ് സ്ട്രിപ്സും മെറൂൺ നിറത്തിലുള്ളതാകും. പുതിയ കിറ്റ് ഏറെ സന്തോഷം നൽകുന്നുവെന്നും ഖത്തരി പതാകയെ പ്രതിനിധാനം ചെയ്യുന്നതാണ് പുതിയ രൂപരേഖയെന്നും ഖത്തർ താരം അസിം മാഡിബോ പറഞ്ഞു. പുതിയ കിറ്റിൽ പുതിയ വിജയങ്ങൾ കരസ്ഥമാക്കാനാകുമെന്ന പ്രതീക്ഷയിലാണെന്ന് സാലിം അൽ ഹാജിരി പറഞ്ഞു.ഖത്തർ നാഷനൽ ടീം 2020 കിറ്റ് www.nike.com സൈറ്റിലും മാൾ ഓഫ് ഖത്തറിലെയും ദോഹ സിറ്റി സെൻററിലെയും നൈക്ക് സ്റ്റോറിലും ലഭ്യമാണ്. എഫ്നാക്, ലഗൂണ മാളുകളിലെ ക്യു.എഫ്.എ പോപ് അപിലും ജഴ്സികൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.