മയക്കുമരുന്നുമായി പിടിയിലായവർ
ദോഹ: രാജ്യത്തേക്ക് വൻ മയക്കുമരുന്ന് ശേഖരം കടത്താൻ ശ്രമിച്ച മൂന്നു പേരെ ആഭ്യന്തര മന്ത്രാലയം പിടികൂടി.
കടൽമാർഗം 120 കിലോയോളം തൂക്കംവരുന്ന ലഹരിമരുന്നായ ഹഷീഷ് കടത്താൻ ശ്രമിച്ച മൂന്ന് ഏഷ്യൻ വംശജരെയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ തീര-അതിർത്തിരക്ഷാസേന വിഭാഗം പിടികൂടിയത്.
ഇവരെ തുടർനടപടിക്കായി ലഹരിക്കടത്ത് നിയന്ത്രണ വിഭാഗത്തിന് കൈമാറി. രണ്ടു ദിവസം മുമ്പ് ഹമദ് വിമാനത്താവളം വഴി ലിറിക ഗുളികകൾ കടത്താനുള്ള ശ്രമവും കസ്റ്റംസ് വിഭാഗം തടഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.