പരിസ്ഥിതിദിനാഘോഷങ്ങളുടെ ഭാഗമായി നമ്മുടെ അടുക്കളത്തോട്ടം സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾ
ദോഹ: ലോക പരിസ്ഥിതിദിനാചരണ ഭാഗമായി നമ്മുടെ അടുക്കളത്തോട്ടം ദോഹ സ്കൂൾ വിദ്യാർഥികൾക്കായി പരിസ്ഥിതി ക്വിസ് സംഘടിപ്പിച്ചു. ബിർള സ്കൂളിൽ നടന്ന പരിപാടി ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ഖത്തറിലെ വിവിധ സ്കൂളുകളിൽനിന്നായി 200ൽപരം വിദ്യാർഥികൾ പങ്കെടുത്തു.
ഡോ. ശരത് ലാൽ നയിച്ച ക്വിസിൽ മൂന്നു റൗണ്ടുകൾ കടന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. മൂന്നാം റൗണ്ടിൽ മികച്ച സ്കോർ നേടിയ എവിൻ വി. ബിനു (എം.ഇ.എസ് സ്കൂൾ) ഒന്നാം സ്ഥാനം കരസ്ഥമാക്കി. എം.ഇ.എസ് വിദ്യാർഥികളായ അദീബ് യാക്കൂബ് രണ്ടും വേദ റെഡ്ഖർ മൂന്നും സ്ഥാനങ്ങൾ നേടി. എം.ഇ.എസ് വിദ്യാർഥികളായ അരീബ ഫിറോസ്, ശ്രേയ എസ്.വി, ശബ റെബിൻ എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾ സ്വന്തമാക്കി. ലക്ഷ്മി സൂര്യൻ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. റേഡിയോ മലയാളം പ്രതിനിധി നൗഫൽ, ബ്രില്യന്റ് എജുക്കേഷൻ ഡയറക്ടർ മുഹമ്മദ് അഷ്റഫ് എന്നിവർ ആശംസപ്രസംഗം നടത്തി.
മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികളിൽനിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത ഭാഗ്യശാലി മോക്ഷിത് ബസിനെനിക്ക് സൗജന്യ വിമാന ടിക്കറ്റ് ഗോ മുസാഫർ സാരഥി ഫിറോസ് നാട്ടു സമ്മാനിച്ചു. മുഹമ്മദ് അഷ്റഫ്, സുനിൽ, ഹരി എന്നിവർ സമ്മാനദാനം നിർവഹിച്ചു. നമ്മുടെ അടുക്കളത്തോട്ടം പ്രസിഡന്റ് ബെന്നി തോമസ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.