ദോഹ: ഗസ്സയിലെ വെടിനിർത്തൽ ചർച്ചകൾക്കായി ഖത്തർ തലസ്ഥാനത്ത് എത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ശക്തമായി അപലപിച്ച് നമീബിയ. സമാധാന ചർച്ചകളിൽ നിർണായക പങ്കുവഹിക്കുന്ന ഖത്തറിന്റെ, തലസ്ഥാനമായ ദോഹയിൽ നടന്ന ആക്രമണം യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ ഇല്ലാതാക്കും.
ഖത്തറിന്റെ പരമാധികാരത്തിനു നേരെയുണ്ടായ ആക്രമണം, ഇസ്രായേലിന്റെ കിരാതമായ നടപടിയാണെന്നും അത് വലിയ ആശങ്കയുണ്ടാക്കുന്നതായും നമീബിയൻ ഗവൺമെന്റ് അറിയിച്ചു. ഇത് യു.എൻ ചാർട്ടറിലെ നയങ്ങളെയും അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിക്കുന്നതാണ്. ഈ സംഭവം ഗസ്സയിൽ ഇസ്രായേൽ നടത്താൻ പോകുന്ന ആക്രമണങ്ങളെക്കുറിച്ചുള്ള ഭയം വർധിപ്പിക്കുന്നുണ്ട്.
നയതന്ത്ര കാര്യാലയങ്ങളും സ്കൂളുകളും താമസസ്ഥലങ്ങളുമുള്ള പ്രദേശത്താണ് ആക്രമണമുണ്ടായത്. അന്താരാഷ്ട്ര നിയമങ്ങളും പ്രാദേശിക ഐക്യവും സംരക്ഷിക്കണമെന്നും തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.