നജീബ് കാന്തപുരം എം.എൽ.എക്ക് കേരള ബിസിനസ് ഫോറം നേതൃത്വത്തിൽ നൽകിയ
സ്വീകരണം
ദോഹ: ഹ്രസ്വ സന്ദർശനത്തിനെത്തിയ പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരത്തിന് കേരള ബിസിനസ് ഫോറം സ്വീകരണം നൽകി. കാലിക്കറ്റ് നോട്ട് ബുക്ക് റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ അജി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണയിൽ ആരംഭിച്ച സിവിൽ സർവിസ് പരിശീലന പദ്ധതിയായ ‘ക്രിയ’ (നോളജ് റിസോഴ്സസ് എംപവർമെന്റ് ആക്ടിവിറ്റീസ്) പ്രവർത്തനങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
കെ.ബി.എഫ് അഡ്വൈസറി ബോർഡ് അംഗം ജയരാജ്, കെ.എം.സി.സി പ്രസിഡന്റ് ഡോ. അബ്ദുൽ സമദ്, പെരിന്തൽമണ്ണ ഷിഫ ഹോസ്പിറ്റൽ എം.ഡിയും ക്രിയ ഡിറ്റക്ടറുമായ ഡോ. ഉണ്ണീൻ എന്നിവരെ കൂടാതെ കെ.ബി.എഫ് അംഗങ്ങളും പങ്കെടുത്തു. പ്രസിഡന്റ് അജി കുര്യാക്കോസും ജനറൽ സെക്രട്ടറി മൻസൂർ മൊയ്ദീനും ചേർന്ന് നജീബ് കാന്തപുരത്തെ പൊന്നാട അണിയിച്ചു. സോണി അബ്രഹാം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.