ചൊവ്വാഴ്ച മുതൽ ഖത്തർ ടൂറിസം നേതൃത്വത്തിൽ ദോഹ കോർണിഷിൽ നടക്കുന്ന പെരുന്നാൾ
ആഘോഷങ്ങളുടെ ഭാഗമായുള്ള ബലൂൺ പരേഡിനായി കൂറ്റൻ ബലൂണുകൾ തയാറാക്കുന്നു.
മൂന്നു ദിവസങ്ങളിലായി വൈകീട്ട് നാല് മുതൽ രാത്രി 11 വരെയാണ് പരിപാടി. മൂന്ന് മണി മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും.
ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയം പബ്ലിക് കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കോർണിഷിൽ പരിശോധനയും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. കോർണിഷിലെയും അൽ ദഫ്ന പാർക്കിലെയും സന്ദർശകർ, ബോട്ട് ജീവനക്കാർ, ഡ്രൈവർമാർ ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്കായിരുന്നു ബോധവത്കരണം. മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക, ശുചിത്വം പാലിക്കുക, ഒഴിവാക്കുന്ന വസ്തുക്കൾ ബിന്നുകളിൽ നിക്ഷേപിക്കുക എന്നിവ സംബന്ധിച്ച് ബോധവത്കരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.