കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഈസക്ക അനുസ്മരണത്തിൽ സി.പി. സൈതലവി സംസാരിക്കുന്നു
ദോഹ: കെ. മുഹമ്മദ് ഈസയുടെ വിയോഗം അപൂർവമായ ശൂന്യതയാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും ചന്ദ്രിക മുൻ ചീഫ് എഡിറ്ററുമായ സി.പി. സൈതലവി. കെ.എം.സി.സി ഖത്തർ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘നമ്മുടെ സ്വന്തം ഈസക്ക’ അനുസ്മരണ സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡന്റ് സവാദ് വെളിയംകോട് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
എസ്.എ.എം. ബഷീർ, സലീം നാലകത്ത്, നൗഫൽ മുഹമ്മദ് ഈസ, ആർ.എസ്. മൊയ്തീൻ, റഫീക്ക് പള്ളിയാളി, ഇസ്മായിൽ ഹുദവി തുടങ്ങിയവർ സംസാരിച്ചു. ലുഖ്മാൻ ഫൈസി ഖിറാഅത്ത് നടത്തി. അബ്ദുൽ അക്ബർ വെങ്ങശ്ശേരി സ്വാഗതവും മുഹമ്മദ് ലൈസ് നന്ദിയും പറഞ്ഞു.
നാദിർ ഈസ, നമീർ ഈസ, ആസാദ് തുടങ്ങിയവർ സംബന്ധിച്ചു. സംസ്ഥാന ഭാരവാഹികളായ സിദ്ദീഖ് വാഴക്കാട്, അലി മൊറയൂർ, ജില്ല ഭാരവാഹികളായ മഹ്ബൂബ് നാലകത്ത്, അബ്ദുൽ ജബ്ബാർ പാലക്കൽ, അബ്ദുൽ മജീദ് പുറത്തൂർ, മുനീർ പട്ടർക്കടവ്, ഷംസീർ മാനു തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.