ആഭരണ മോഷണം:  പ്രതിക്ക് ഒരു വർഷം തടവ്

ദോഹ: ജ്വല്ലറിയിൽ നിന്നും ആഭരണങ്ങളുടെ ഭാഗങ്ങൾ മോഷ്​ടിച്ചതിന് വിദേശിക്ക് ഒരു വർഷം തടവ് ശിക്ഷ ദോഹ ക്രിമിനൽ കോടതി വിധിച്ചു. തടവ് ശിക്ഷക്ക് ശേഷം നാടു കടത്താനും കോടതി ഉത്തരവിൽ പറയുന്നു.

ഷോപ്പിൽ ആഭരണം വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതി, ആഭരണങ്ങൾ ആവശ്യപ്പെടുകയും എന്നാൽ വാങ്ങാതെ തിരിച്ച് പോകുകയുമാണുണ്ടായത്. പ്രതി കടന്നു കളഞ്ഞ ശേഷമാണ് മോഷണവിവരം ശ്രദ്ധയിൽ പെടുന്നത്. ജ്വല്ലറിയിലെ നിരീക്ഷണ ക്യാമറയിൽ മോഷണം തെളിഞ്ഞതിനാൽ പോലീസിനെ വിവരമറിയിക്കുകയും പ്രദേശത്ത് നിന്നും രക്ഷപ്പെടുന്നതിന് മുമ്പ് പ്രതിയെ പോലീസ്​ പിടികൂടുകയും ചെയ്തു.

കുറ്റം സമ്മതിച്ച പ്രതി ജ്വല്ലറിയുടമയോട് കേസ്​ ഫയൽ ചെയ്യരുതെന്ന് അപേക്ഷിച്ചെങ്കിലും പോലീസ്​ കോടതിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. പ്രതിയുടെ അസാന്നിദ്ധ്യത്തിലാണ് കോടതി വിധി പ്രസ്​താവിച്ചത്. 

Tags:    
News Summary - moshannam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.