അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ

ഹ​മ​ദ് ആ​ൽ​ഥാ​നി

മൊറോക്കോയുടെ ദുഃഖത്തിൽ പങ്കുചേർന്ന് ഖത്തർ

ദോ​ഹ: ആ​യി​ര​​ത്തി​ലേ​റെ പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ മൊ​റോ​ക്കോ​യി​ലെ ശ​ക്ത​മാ​യ ഭൂ​ക​മ്പ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് ഖ​ത്ത​ർ. ദു​ര​ന്ത​വാ​ർ​ത്ത​ക്ക് പി​ന്നാ​ലെ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി മൊ​റോ​ക്കോ രാ​ജാ​വ് മു​ഹ​മ്മ​ദ് ആ​റാ​മ​നെ വി​ളി​ച്ച് ദുഃ​ഖം അ​റി​യി​ച്ചു. ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​വ​ർ​ക്ക് വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ക​യും ബ​ന്ധു​ക്ക​ളു​ടെ​യും ​മൊ​റോ​ക്കോ ജ​ന​ത​യു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും അ​മീ​ർ അ​നു​ശോ​ച​ന​സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി മൊ​റോ​ക്കോ പ്ര​ധാ​ന​മ​ന്ത്രി അ​സി​സ് അ​ക്നൗ​ചി​നെ ഫോ​ണി​ൽ വി​ളി​ച്ച് അ​നു​ശോ​ച​നം അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ എ​ല്ലാ​വ​രും വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും രാ​ഷ്ട്ര​നേ​താ​ക്ക​ൾ ആ​ശം​സി​ച്ചു. 

Tags:    
News Summary - Morocco-Qatar-condolences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.