ഔഖാഫ് അധികൃതർ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
ദോഹ: രാജ്യത്തെ പള്ളികളിൽ സ്വദേശികളായ ഇമാമുമാരുടെയും ഖതീബുമാരുടെയും (പ്രസംഗകർ) എണ്ണം വർധിപ്പിക്കാൻ ഔഖാഫ്, ഇസ്ലാമികകാര്യ മന്ത്രാലയം. ഇതിെൻറ ഭാഗമായി പ്രത്യേക പരിശീലന പരിപാടികൾക്ക് മന്ത്രാലയം തുടക്കം കുറിച്ചു.
പ്രതിവർഷം 50 ഖത്തരി ഇമാമുമാരെ റിക്രൂട്ട് ചെയ്യുന്നതിനായുള്ള മന്ത്രാലയത്തിന് കീഴിലെ ദഅ്വാ വകുപ്പിന് കീഴിലാണ് പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്. നിലവിൽ 185 ഖത്തരി ഇമാമുമാരും 158 ഖതീബുമാരുമാണ് പള്ളികളിലുള്ളത്. കൂടുതൽ ഖത്തരി ഇമാമുമാരെയും ഖതീബുമാരെയും നിയമിക്കാനുള്ള പരിശീലന പരിപാടികൾ ആരംഭിച്ചതായും മോസ്ക് മാനേജ്മെൻറ് വിഭാഗം മേധാവി മുഹമ്മദ് ബിൻ ഹമദ് അൽ കുവാരി പറഞ്ഞു. ഫരീജ് കുലൈബിലെ ശൈഖ് അബ്ദുല്ല ബിൻ സൈദ് ആൽ മഹ്മൂദ് ഹാളിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ രാജ്യത്തുടനീളമുള്ള പള്ളികളിലായി 2700 ഇമാമുമാരും ബാങ്ക് വിളിക്കുന്ന മുഅദ്ദിനുമാരുമുണ്ട്. അഞ്ചു നേരവും പ്രാർഥന നടക്കുന്ന പള്ളികളിൽ ഇമാമായും മുഅദ്ദിനായും ഒരാളെ മാത്രം നിയമിക്കാനാണ് തീരുമാനമെന്നും അധികൃതർ പറഞ്ഞു.
പള്ളികളിൽ ഇമാമുമാരായും മുഅദ്ദിൻമാരായും ജോലിയിലേർപ്പെടുന്നതിന് താൽപര്യം പ്രകടിപ്പിച്ച് നിരവധി അപേക്ഷകളാണ് താമസക്കാരിൽനിന്നും ലഭിക്കുന്നത്. യോഗ്യരായവരെ തെരഞ്ഞെടുത്ത് നിയമിക്കുമെന്നും അടുത്ത വർഷം 150 ഇമാമുമാരുടെ ഒഴിവ് പ്രതീക്ഷിക്കുന്നതായും അൽ കുവാരി പറഞ്ഞു. ഖുര്‍ആന്‍ പഠനകേന്ദ്രങ്ങളെ സഹായിക്കുന്നതിനായി ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം വൻസംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി 'അല്‍ ഉത്റുജ്ജ' നിക്ഷേപ പദ്ധതി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇത് പ്രകാരം ഏകദേശം 70 മില്യന്‍ ഖത്തര്‍ റിയാല്‍ ചെലവില്‍ പൂര്‍ത്തിയാക്കിയ പദ്ധതിയില്‍ രണ്ട് കെട്ടിടങ്ങളിലായി 112 അപാര്ട്ട്മെൻറുകളാണ് ഉള്‍പ്പെടുന്നത്.
ഖുര്‍ആന്‍ പഠിതാക്കൾ കൂടുന്ന സാഹചര്യത്തിൽ അവർക്ക് മതിയായ സൗകര്യം ഒരുക്കുക കൂടിയാണ് ലക്ഷ്യം. കൂടുതൽ പഠിതാക്കളെ ഉള്‍ക്കൊള്ളിക്കാന്‍ പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇതിനായി അപ്പാര്‍ട്ട്മെൻറുകള്‍ വാടകക്ക് നൽകി വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം. വരും ദിവസങ്ങളില്‍ അല്‍ ഉത്റുജ്ജ പദ്ധതി പ്രവര്‍ത്തനം തുടങ്ങും.
ആണ്‍കുട്ടികള്‍ക്ക് 131ഉം പെണ്‍കുട്ടികള്‍ക്ക് 22ഉം ആയി രാജ്യത്താകമാനം വിശുദ്ധ ഖുര്‍ആന്‍ പഠന കേന്ദ്രങ്ങള്‍ 153 ആണ്. നിലവില്‍ 26,489 കുട്ടികളാണ് ഈ കേന്ദ്രങ്ങളില്‍ പഠനം നടത്തുന്നത്. വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിന് മന്ത്രാലയത്തിെൻറ പദ്ധതി പ്രകാരം വിശുദ്ധ ഖുര്‍ആന്‍ വിഭാഗം നിരവധി പുതിയ കേന്ദ്രങ്ങള്‍ തുറക്കും.
കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിനുശേഷം പള്ളികളില്‍ പ്രത്യേകമായി പ്രവര്‍ത്തിച്ചിരുന്ന പല കേന്ദ്രങ്ങളും വീണ്ടും തുറന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.