ദോഹ: കണ്ണൂര്‍ ചെറുപ്പറമ്പ് ചിറ്റാരിത്തോട് വണ്ണത്താങ്കണ്ടി മൂസഹാജിയുടെ (65) നിര്യാണത്തോടെ മറഞ്ഞത് ഖത്തറിൽ വിവിധ രംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ച പ്രമുഖൻ. നാലു പതിറ്റാണ്ടോളം ഖത്തറില്‍ ജീവിച്ച വ്യാപാരിയും സാമൂഹിക സഹകാരിയുമായ അദ്ദേഹം കഴിഞ്ഞ ദിവസമാണ് നാട്ടിൽ അന്തരിച്ചത്. ഗ്രാന്‍ഡ് മാര്‍ട്ട് റീട്ടെയില്‍ ശൃംഖലയുടെ സ്ഥാപകനും എം.ഡി നൗഷാദിെൻറ പിതാവുമാണ്. തലശ്ശേരി മലബാര്‍ സി.എച്ച് സെൻറര്‍, പൊയിലൂര്‍ മഹല്ല് കമ്മിറ്റി, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ സഹകരിച്ച് പ്രവർത്തിച്ചിരുന്നു. ഖത്തറിൽ വിവിധ സേവന സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.
അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഭാര്യ ആഇശ ഹജ്ജുമ്മ. മക്കള്‍: നൗഷാദ്, നസീറ, നവാസ്, നാസര്‍, മുഹമ്മദ്, അജ്മല്‍, ഫാത്വിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.