ദോഹ: കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടപ്പിക്കുന്ന മൊയ്തീൻ ആദൂർ മെമ്മോറിയൽ ജില്ലതല ഫുട്ബാൾ ടൂർണമെന്റ് ജൂൺ 15നും 16നുമായി നടക്കും. വൈകീട്ട് മൂന്നു മുതൽ ഹാമിൽട്ടൺ ഇന്റർനാഷനൽ സ്പോർട്സ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ. കാസർകോട് ജില്ലയിലെ പ്രഗല്ഭ ഫുട്ബാൾ ടീമുകളായ മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ ടീമുകളാണ് ടൂർണമെന്റിൽ അണിനിരക്കുന്നത്. ദോഹയിലെ മികച്ച കളിക്കാർ വിവിധ ടീമുകൾക്കുവേണ്ടി കളിക്കും.
ഫൈനലിൽ വിജയികളാവുന്ന ടീമിന് വിന്നേഴ്സ് പ്രൈസ് മണിയും ചാമ്പ്യൻസ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് പ്രൈസ് മണിയും റണ്ണറപ് ട്രോഫിയും സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജില്ല പ്രസിഡന്റ് ലുഖ്മാൻ തളങ്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സമീർ, ട്രഷർ സിദ്ദീഖ് മണിയംപാറ, ജില്ല ഭാരവാഹികളായ ഷാനിഫ് പൈക, കെ.സി. സാദിഖ്, കെ.ബി. മുഹമ്മദ് ബായാർ, സകീർ ഏരിയ, സബ്കമ്മിറ്റി അംഗങ്ങളായ നിസ്തൽ പട്ടേൽ, ഹാരിസ് ചൂരി, അബ്ദുൽ റഹിമാൻ എരിയാൽ, മൻസൂർ തൃക്കരിപ്പൂർ, അഹമ്മദ് ഷഹ്ദഫ്, സിദ്ദീഖ് മഞ്ചേശ്വരം തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.