ദോഹ: പ്രാദേശിക ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റമദാനിൽ സ്വദേശികൾക്ക് ആട്ടിൻ മാംസത്തിൽ സബ്സിഡിയുമായി വാണിജ്യ വ്യവസായ മന്ത്രാലയം.
പൗരന്മാർക്ക് ന്യായവിലയിൽ മാംസ ലഭ്യത ഉറപ്പുവരുത്തുകയും പ്രാദേശിക വിപണിയിൽ വില സ്ഥിരത കൈവരിക്കുകയും ചെയ്യുകയെന്നതാണ് സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
വിഡാം ഫുഡ് കമ്പനിയുമായി സഹകരിച്ചായിരിക്കും പ്രാദേശികമായി ഉൽപാദിപ്പിക്കപ്പെട്ടതും ഇറക്കുമതി ചെയ്യപ്പെട്ടതുമായ ആടുകളെ സബ്സിഡി നിരക്കിൽ പൗരന്മാർക്ക് ലഭ്യമാക്കുക.
വിഡാം ഫുഡ് കമ്പനിയുടെ ഇലക്ട്രോണിക് ആപ് വഴി വിൽപന നടത്തുന്നതിന് പുറമേ, അൽ ഷമാൽ, അൽഖോർ, ഉംസലാൽ, അൽ വക്റ, അൽ ഷഹാനിയ, അബൂനഖ്ല എന്നീ പ്രദേശങ്ങളിലെ വിദാമിന്റെ അറവുശാലകൾ വഴിയും ആടുകളെ വിൽപന നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.