ദോഹ: കടയിൽനിന്ന് മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉൽപന്നങ്ങളും മോഷ്ടിച്ച രണ്ട് അറബ് വംശജരെ അറസ്റ്റ് ചെയ്ത് ആഭ്യന്തര മന്ത്രാലയം. ഒരാൾ മോഷണം നടത്തുകയും രണ്ടാമത്തെയാൾ മോഷണവസ്തുക്കൾ വിൽപന നടത്തുകയും ചെയ്തതായാണ് കുറ്റകൃത്യങ്ങൾ.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് (സി.ഐ.ഡി) രണ്ടുപേരെയും അറസ്റ്റു ചെയ്തത്. കടയില്‍ കയറി നിരീക്ഷണ കാമറകള്‍ പ്രവര്ത്തനരഹിതമാക്കിയശേഷം മോഷണം നടത്തുകയായിരുന്നു.
പ്രതികളെ തുടർനിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇവരിൽനിന്ന് പിടിച്ചെടുത്ത ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, പണം എന്നിവ സഹിതം പ്രതികളുടെ ചിത്രം സി.ഐ.ഡി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.