ദോഹ: നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റിന് പണമില്ലാത്തതിൻെറ പേരിൽ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് സൗജന്യവിമാനടിക്കറ്റ് നൽകുന്ന ഗള്‍ഫ് മാധ്യമംമീഡിയവണ്‍ ‘മിഷൻ വിങ്സ് ഓഫ് കംപാഷന്‍’ വഴിയുള്ള ടിക്കറ്റുകളുമായി നിരവധി അർഹരായവർ നാട്ടിലെത്തുന്നു.
ഇന്നലെ കണ്ണൂരിലേക്ക് പോയ വിമാനത്തിൽ ഏഴ് പ്രവാസികള്‍ ഇത്തരത്തിൽ സൗജന്യ ടിക്കറ്റ് ലഭിച്ചവരാണ്. ഓണ്‍അറൈവല്‍ വിസയിലുള്ള ഗര്‍ഭിണി, ഗുരുതരമായ രോഗങ്ങളുള്ള മൂന്ന് പേര്‍, തൊഴില്‍ നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുകയായിരുന്ന മൂന്ന് പേര്‍ എന്നിവരാണിവർ. എല്ലാവര്‍ക്കും ടിക്കറ്റിനുള്ള തുക നേരത്തെ കൈമാറിയിരുന്നു.
ഇതടക്കം കേരളത്തിലേക്കുള്ള മറ്റ് വിമാനങ്ങളിലും വിങ്സ് ഓഫ് കംപാഷന്‍ സൗജന്യടിക്കറ്റ് ലഭിച്ചവർ നാടണയുന്നുണ്ട്. നേരത്തേ അപേക്ഷിച്ചവരിൽ നിന്ന് തുടർപരിശോധനകൾക്ക് ശേഷം അർഹരായവരെ കണ്ടെത്തിയാണ് സൗജന്യ ടിക്കറ്റുകൾ നൽകുന്നത്. ഇതോടെ പദ്ധതി വഴി മൊത്തം 18 പേര്‍ക്കാണ് ഖത്തറിൽ ടിക്കറ്റെടുക്കാന്‍ സാമ്പത്തിക സഹായം കൈമാറിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.