ദോഹ: വേനൽക്കാല ചൂട് വർധിച്ചതോടെ ബോധവത്കരണ കാമ്പയിനുമായി ഖത്തർ തൊഴിൽ മന്ത്രാലയം. തൊഴിലാളികൾക്ക് സുരക്ഷിതമായ ജോലിസ്ഥലം ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി തൊഴിൽ സുരക്ഷ- ആരോഗ്യ വകുപ്പും വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട്, സൈബർ സുരക്ഷാ ഏജൻസി എന്നിവയുമായി സഹകരിച്ചാണ് ബോധവത്കരണ ഫീൽഡ് കാമ്പയിൻ നടത്തുന്നത്.നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് തടയുക, ഉയർന്ന താപനിലമൂലമുള്ള അപകടങ്ങളെക്കുറിച്ചുള്ള ബോധവത്കരണം, ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള മാർഗനിർദേശം നൽകുക എന്നിവയെല്ലാം കാമ്പയിൻ ബോധവത്കരണ പ്രവർത്തനങ്ങളാണ്.
ചൂടുള്ള സമയങ്ങളിൽ നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കൽ, ആരോഗ്യ, സുരക്ഷ പ്രോട്ടോകോൾ പാലിക്കൽ, ചൂട് സമ്മർദത്തിനുള്ള പ്രഥമശുശ്രൂഷ തുടങ്ങിയ നിർദേശങ്ങൾ പാലിക്കണമെന്ന് തൊഴിലാളികൾക്ക് നിർദേശം നൽകി.കാമ്പയിന്റെ ഭാഗമായി വിവധ ഭാഷകളിൽ അച്ചടിച്ച നിർദേശങ്ങൾ, സംരക്ഷണ ഉപകരണങ്ങളുടെ ഉപയോഗം, അനുയോജ്യമായ വസ്ത്രങ്ങൾ എന്നിവ തൊഴിലാളികൾക്കായി നൽകും. തൊഴിൽ സുരക്ഷ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും നിരന്തരമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് മന്ത്രാലയം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.