പ്ലാസ്റ്റിക്കിനെതിരെ ബോധവത്കരണവുമായി പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിച്ച പരിപാടി
ദോഹ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങളെ തുരത്തൂ എന്ന പ്രമേയവുമായി ബോധവത്കരണ കാമ്പയിന് തുടക്കം കുറിച്ച് ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. ജൂൺ ഒന്നിന് തുടങ്ങി, മൂന്നിന് അവസാനിക്കും വിധമാണ് ഖത്തർ മാൾ കേന്ദ്രീകരിച്ച് പരിസ്ഥിതി ബോധവത്കരണ പരിപാടി നടത്തുന്നത്. കുട്ടികൾ, കുടുംബങ്ങൾ ഉൾപ്പെടെ പൊതുസമൂഹത്തിൽ പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന പരിസ്ഥിതി ദുരന്തത്തെക്കുറിച്ചുള്ള സന്ദേശമെത്തിക്കുകയാണ് ലക്ഷ്യം. കരയിലും കടലിലും വലിച്ചെറിയുന്ന പരിസ്ഥിതി എല്ലാ ആവാസ വ്യവസ്ഥക്കും ഭീഷണിയായി മാറുന്നുവെന്നും സന്ദർശകർക്ക് മുമ്പാകെ വിവരിക്കുന്നത്. ‘ലാൻഡ് കോർണർ’ എന്ന പ്രദർശനത്തിലൂടെ പ്ലാസ്റ്റിക് കരയിലെ പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതങ്ങൾ വിശദീകരിക്കുന്നു. സീ കോർണറാണ് മറ്റൊരു ഇടം. കടൽ ജീവജാലങ്ങൾക്കും ആവാസ വ്യവസ്ഥക്കും പ്ലാസ്റ്റിക് മലിനീകരണം എങ്ങനെ പ്രശ്നം സൃഷ്ടിക്കുന്നുവെന്ന് ഇവിടെ വിശദീകരിക്കുന്നു. നോളജ് ഗാർഡൻ വഴി പരിസ്ഥിതിയെയും ആരോഗ്യത്തെയും പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന വെല്ലുവിളികളും പ്രദർശിപ്പിക്കുന്നു. ഖത്തർ സർവകലാശാല ആർട്ട് എജുക്കേഷൻ വിഭാഗം വിദ്യാർഥികളുടെ പ്രദർശനവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.