മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയം ഉദ്യോഗസ്​ഥർ കടയിൽ പരിശോധന നടത്തുന്നു -ഫയൽ ചിത്രം

ഭക്ഷ്യസുരക്ഷ പരിശോധനക്ക് പുതിയ സംവിധാനവുമായി മന്ത്രാലയം

ദോഹ: പുതിയ ഭക്ഷ്യസുരക്ഷ പരിശോധന സംവിധാനത്തിന് മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയം തുടക്കം കുറിച്ചു.മന്ത്രാലയത്തിൻറ ഏകീകൃത ഇലക്േട്രാണിക് ഇൻസ്​പെക്​ഷൻ പ്രോജക്ടി‍െൻറ ഭാഗമായാണ് പുതിയ സംവിധാനത്തിന് തുടക്കമിട്ടത്.പുതിയ സംവിധാനത്തിലെ പ്രഥമ പരിശീലന സെഷനുകൾ കോവിഡ്19 േപ്രാട്ടോകോൾ പാലിച്ച് കഴിഞ്ഞദിവസം അൽ വക്റ മുനിസിപ്പാലിറ്റി ആസ്​ഥാനത്ത് നടന്നു. രണ്ടാം സെഷൻ അൽ റയ്യാൻ മുനിസിപ്പാലിറ്റിയിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. പരിശോധകർക്കുള്ള പരിശീലനം പൂർത്തിയായാലുടൻ പരീക്ഷണാടിസ്​ഥാനത്തിൽ സംവിധാനം പ്രാബല്യത്തിൽ വരും.

മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ വിഭാഗം പരിശോധനകളും കൂടുതൽ വികസിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള ഏകീകൃത ഇലക്േട്രാണിക് ഇൻസ്​പെക്​ഷൻ പ്രോജക്ടിന് കീഴിലാണ് ഹെൽത്ത് കൺ േട്രാൾ ഇൻസ്​പെക്ഷൻ സിസ്​റ്റം.പരിശോധനാ നടപടികൾ പൂർണമായും ഇലക്േട്രാണിക് മാർഗത്തിലൂടെ നടപ്പാക്കാൻ ഇതിലൂടെ സാധിക്കും. നടപടികൾക്കാവശ്യമായ മുഴുവൻ വിവര േസ്രാതസ്സുകളുമായും സിസ്​റ്റം ബന്ധിപ്പിക്കും. നടപടികൾ വേഗത്തിലും കാര്യക്ഷമവുമാക്കുന്നതിനും മാന്വൽ വർക്കുകളും പേപ്പർ വർക്കുകളും പൂർണമായും അവസാനിപ്പിക്കാനും ഇത് വഴിയൊരുക്കും.

ഘട്ടംഘട്ടമായി മറ്റു മുനിസിപ്പാലിറ്റികളിലും സിസ്​റ്റം നടപ്പാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഹെൽത്ത് കൺ േട്രാൾ സിസ്​റ്റം വികസിപ്പിക്കുന്നതി‍െൻറ രണ്ടാം ഘട്ടത്തിൽ കഹ്റമ, സെൻട്രൽ ലബോറട്ടറി തുടങ്ങിയവയുമായി ബന്ധിപ്പിക്കുന്നതും ഉൾപ്പെടുത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.