ചെറുകിട–ഇടത്തരം സംരംഭങ്ങൾ  പരിഗണനയിൽ^ മന്ത്രി

ദോഹ: ചെറുകിട–ഇടത്തരം സംരംഭങ്ങളും മറ്റു സംരംഭങ്ങളും രാജ്യത്തി​​​െൻറ സ്​ട്രാറ്റജിക് പരിഗണനയിൽ മുൻപന്തിയിൽ സ്​ഥാനം പിടിച്ചിട്ടുണ്ടെന്ന് സാമ്പത്തിക വാണിജ്യമന്ത്രി ശൈഖ് അഹ്മദ് ബിൻ ജാസിം ബിൻ മുഹമ്മദ് ആൽഥാനി പറഞ്ഞു. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സ​​​െൻററിൽ നമ സോഷ്യൽ ഡവലപ്മ​​​െൻറ് സ​​​െൻറർ സംഘടിപ്പിച്ച റിയാദ അവാർഡ്ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സ്വകാര്യ മേഖലയുമായി സഹകരിച്ച് ഇത് േപ്രാത്സാഹിപ്പിക്കുന്നതിനായി വിവിധ നയപരിപാടികൾ 
സംഘടിപ്പിക്കുന്നതിൽ രാജ്യം മുൻഗണന നൽകുന്നുണ്ടെന്നും തയ്യാറെടുക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. 
രാജ്യത്തി​​​െൻറ സാമ്പത്തിക വികസനത്തിലേക്ക് യുവസംരംഭകരുടെ സംഭാവനകൾ വർധിപ്പിക്കുന്നതിനായി രാജ്യം സന്നദ്ധമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം രാജ്യത്തെ വാണിജ്യ പരിസ്​ഥിതിയുടെ വികസനത്തിനും വളർച്ചക്കും നിയമങ്ങളുടെയും ഭരണഘടനയുടെയും ചട്ടക്കൂടുകളെ സംബന്ധിച്ച് ചർച്ച ചെയ്യുകയും ചെയ്തു.
 ചെറുകിട–ഇടത്തരം സംരംഭകർക്കായി ഏറ്റവും മികച്ച നിക്ഷേപ സാഹചര്യങ്ങളാണ് മന്ത്രാലയം ഒരുക്കിയിരിക്കുന്നതെന്നും പറഞ്ഞ അദ്ദേഹം, നിക്ഷേപകർക്കായി ഏകജാലക സംവിധാനം 
ഒരുക്കിയിരിക്കുന്നുവെന്നും ഏറ്റവും കുറഞ്ഞ പ്രവർത്തന ചെലവ് ലക്ഷ്യം വെച്ചുള്ള മനാതിഖ് ലോജിസ്​റ്റിക്സ്​ ഇതി​​​െൻറ ഭാഗമാണെന്നും  ചൂണ്ടിക്കാട്ടി.
 രാജ്യത്തെ സാമ്പത്തിക വൈവിധ്യവൽകരണത്തിന് ഗവൺമ​​​െൻറ് കൈക്കൊണ്ട നടപടികളെ സംബന്ധിച്ച് സംസാരിച്ച മന്ത്രി ശൈഖ് അഹ്മദ് ബിൻ ജാസിം ബിൻ മുഹമ്മദ് ആൽഥാനി, സാമ്പത്തികവ്യവസ്​ഥയുടെ ഘടനാപരമായ മാറ്റങ്ങൾക്ക് ഇത് വഴിയൊരുക്കുന്നുവെന്നും വികസനത്തി​​​െൻറ പ്രധാന പങ്കാളികളായ ചെറുകിട–ഇടത്തരം സംരംഭങ്ങൾ നയിക്കുന്ന സ്വകാര്യ മേഖലയുടെ 
ഉയർന്ന സംഭാവനകൾ ഇത് വഴി ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.