ഖ​ത്ത​ർ തീ​ര​ക്ക​ട​ലി​ലെ ഷ​ഹീ​ൻ എ​ണ്ണ​പ്പാ​ട​ത്തി​ൽ തി​മിം​ഗ​ല സ്രാ​വു​ക​ളെ സ​ന്ദ​ർ​ശി​ക്കു​ന്ന പ​രി​സ്ഥി​തി മ​ന്ത്രി ശൈ​ഖ്​ ഡോ. ​ഫ​ലാ​ഹ്​ ബി​ൻ നാ​സ​ർ ആ​ൽ​ഥാ​നി

ഷഹീൻ കടലിൽ തിമിംഗല സ്രാവ് മേഖല സന്ദർശിച്ച് മന്ത്രി

ദോഹ: അന്താരാഷ്ട്ര തിമിംഗല സ്രാവ് ദിനത്തിന്‍റെ ഭാഗമായി ഖത്തർ തീരക്കടലിലെ തിമിംഗല സ്രാവ് മേഖല സന്ദർശിച്ച് പരിസ്ഥിതി -കാലാവസ്ഥ വ്യതിയാന മന്ത്രി. ഖത്തറിന്‍റെ വടക്കൻ സമുദ്രഭാഗമായ അൽ ഷഹീൻ എണ്ണപ്പാടം ഉൾപ്പെടുന്ന മേഖലയിൽ തിമിംഗല സ്രാവുകളുടെ ആവാസകേന്ദ്രത്തിലായിരുന്നു മന്ത്രി ശൈഖ് ഡോ. ഫലാഹ് ബിൻ നാസർ ആൽഥാനിയുടെ സന്ദർശനം.

അപൂർവമായ ഭീമൻ തിമിംഗല സ്രാവുകളുടെ സന്ദർശന സമയത്ത് ഒരുക്കിയ സുരക്ഷിത ആവാസം മന്ത്രി വിലയിരുത്തി.

ഫീൽഡ് സന്ദർശനത്തിന്റെ ഭാഗമായി വിദഗ്ധ സംഘം വിവിധ പരിശോധന നടത്തി. തിമിംഗലങ്ങളുടെ സാംപ്ൾ ശേഖരണം, താപനില പരിശോധന, അസിഡിറ്റി അനുപാതം ഉൾപ്പെടെ വിവിധ പരിശോധനയാണ് നടത്തിയത്. മേയ് മുതൽ ഒക്ടോബർ വരെയാണ് തിമിംഗല സ്രാവുകൾ ഷഹീൻ എണ്ണപ്പാടത്തിൽ കാണുന്നത്.

ഈ സമയത്ത് ഇവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി പരിസ്ഥിതി മന്ത്രാലയം വിവിധ മുൻകരുതലുകളാണ് സ്വീകരിക്കുന്നത്. മേഖലയിലെ സന്ദർശനത്തിനായി ഖത്തർ ടൂറിസം പ്രത്യേക യാത്രാ പാക്കേജും ഒരുക്കിയിരുന്നു.

Tags:    
News Summary - Minister visits whale shark area in Shaheen Sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.