ഡോ. രാജ്കുമാർ രഞ്ജൻ സിങ്
ദോഹ: ഐക്യരാഷ്ട്രസഭ അവികസിത രാജ്യങ്ങളുടെ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധിയായി വിദേശകാര്യ - വിദ്യാഭ്യാസ സഹമന്ത്രി ഡോ. രാജ്കുമാർ രഞ്ജൻ സിങ് പങ്കെടുക്കും. നേരത്തേ വി. മുരളീധരൻ പങ്കെടുക്കുമെന്നായിരുന്നു അറിയിച്ചത്. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി രണ്ടു ദിവസം ഡോ. രാജ്കുമാർ രഞ്ജൻ സിങ് ഖത്തറിലുണ്ടാവുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അവികസിത രാജ്യങ്ങളുടെ വികസനത്തിൽ ഇന്ത്യയുടെ സംഭവനയും നിലപാടും സംബന്ധിച്ച് സമ്മേളനത്തിൽ അവതരിപ്പിക്കും.
അവികസിത രാജ്യങ്ങളിലെ സുസ്ഥിര വികസനങ്ങൾക്കായി ശാസ്ത്ര സാങ്കേതിക വിദ്യയുടെയും നവീകരണത്തിന്റെയും ശക്തി പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച സെഷനിലും, ദോഹ പദ്ധതി നടപ്പിലാക്കുന്നതിനെ പിന്തുണക്കുന്നതിനുള്ള പങ്കാളിത്തം എന്നീ സെഷനിലും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.