പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ടെ േഡ്രാസ്​ ഗബ്രിയേസസുമായി വിഡിയോ കോൺഫറൻസ്​ വഴി ചർച്ച നടത്തിയപ്പോൾ

ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറലുമായി ആരോഗ്യ മന്ത്രിയുടെ ചർച്ച

ദോഹ: ഖത്തറും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി ഡബ്ല്യൂ.എച്ച്.ഒ ഡയറക്ടർ ജനറൽ ടെ േഡ്രാസ്​ ഗബ്രിയേസസുമായി വിഡിയോ കോൺഫറൻസ്​ വഴി ചർച്ച നടത്തി. ഖത്തറും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള ബന്ധം ഉൗഷ്മളമാക്കുന്നതും കോവിഡ്19മായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും ചർച്ചചെയ്തു.

2022ലെ ഫിഫ ലോകകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട് സഹകരണം ശക്തമാക്കുന്നതിനുള്ള ത്രികക്ഷി കരാറും ചർച്ച ചെയ്തു. ലോകാരോഗ്യ സംഘടനയും ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയവും ഫിഫയുമാണ് കരാറിലെ കക്ഷികൾ. ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള പ്രഥമ കരാറാണിത്. ടൂർണമെൻറിനിടയിൽ ലോകാരോഗ്യസംഘടനയുടെ പങ്ക് ശക്തമാക്കുന്നതിന് കരാർ സഹായമാകും. കോവിഡ്19 പ്രതിരോധമേഖലയിൽ ലോകാരോഗ്യ സംഘടന വഹിച്ച പങ്കിന് ആരോഗ്യമന്ത്രി ഡോ. അൽ കുവാരി പ്രത്യേക പ്രശംസ നേർന്നു.

ലോകാരോഗ്യ സംഘടനക്ക് നൽകിയ പിന്തുണക്കും സഹകരണത്തിനും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് ഡയറക്ടർ ജനറൽ ഡോ. ഗബ്രിയേസസ്​ നന്ദി രേഖപ്പെടുത്തി. കോവിഡ്19 പ്രതിരോധ മേഖലയിൽ ഖത്തറിൻറ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും മികച്ച ആരോഗ്യ സംവിധാനം ഖത്തറിൽ മരണനിരക്ക് കുറക്കാൻ സഹായിച്ചെന്നും ലോകത്തിന് ഖത്തറിനെ മാതൃകയാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ്19ന് ശേഷം നടക്കുന്ന ഏറ്റവും സുപ്രധാനവും അക്ഷമയോടെ കാത്തിരിക്കുന്നതുമായ കായിക മാമാങ്കമാണ് 2022ലെ ഫിഫ ലോകകപ്പ് ഫുട്ബാളെന്നും ടൂർണമെൻറിൽ ലോകാരോഗ്യ സംഘടനയുടെ പങ്ക് ശക്തമായിരിക്കുമെന്നും ഇത് സംബന്ധിച്ച് ഖത്തറുമായും ഫിഫയുമായും സംഘടന കരാർ ഒപ്പുവെച്ചിട്ടുണ്ടെന്നും ഡോ. ഗബ്രിയേസസ്​ ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.