ഖത്തറിലെ ഇന്ത്യൻ സമൂഹത്തെ അഭിനന്ദിച്ചുകൊണ്ട്​ വിദേശകാര്യ സഹമന്ത്രി ലുൽവ ഖാതിറി​െൻറ ട്വീറ്റ്​

ഇന്ത്യക്ക്​ അഭിനന്ദനവുമായി മന്ത്രി ലുൽവാ ഖാതിർ

ദോഹ: ​ഖത്തറിൽ അഭയം തേടിയ അഫ്​ഗാനികൾക്ക്​ സഹായമെത്തിച്ച ഇന്ത്യക്കാർക്ക്​ വിദേശകാര്യ സഹമന്ത്രി ലൂൽവ ബിൻത്​ റാഷിദ്​ അൽഖാതിറി​െൻറ അഭിനന്ദനം. ട്വിറ്റർ സന്ദേശത്തിലൂടെയാണ്​ അഫ്​ഗാനിൽനിന്നുള്ള ഒഴിപ്പിക്കലിന്​ നേതൃത്വം നൽകിയ ഖത്തർ വിദേശ കാര്യ മന്ത്രി ഇന്ത്യൻ സമൂഹത്തിന്​ നന്ദി അറിയിച്ചത്​. ഹിന്ദിയിലും ഉർദുവിലുമായി കുറിച്ച സന്ദേശത്തിൽ, ക്യാമ്പിലെ അഫ്​ഗാനി കുട്ടികൾക്കും മുതിർന്നവർക്കും സമ്മാനങ്ങളും അവശ്യ വസ്​തുക്കളുമെത്തിച്ച ഇന്ത്യൻ സമൂഹത്തെ അഭിനന്ദിച്ചു.

ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക്​ മിത്തലി​െൻറയും ഐ.സി.ബി.എഫ്​ പ്രസിഡൻറ്​ സിയാദ്​ ഉസ്​മാ​െൻറയും നേതൃത്വത്തി​െല ഇന്ത്യൻ സംഘം കഴിഞ്ഞ ദിവസം ക്യാമ്പിലെത്തിയിരുന്നു. ക്രിക്കറ്റ്​ കിറ്റുകൾ, കളിക്കോപ്പുകൾ, വസ്​ത്രങ്ങൾ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ അംബാസഡർ വിതരണം ചെയ്​തു. ക്യാമ്പിലെ അഭയാർഥികൾക്ക്​ സഹായമെത്തിച്ച ഫിലിപ്പീൻ​ പ്രവാസികളെയും വിദേശകാര്യ സഹമന്ത്രി അഭിനന്ദിച്ചു. 

Tags:    
News Summary - Minister Lulwa Khatir congratulates India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.