സിദ്ര ആശുപത്രി സന്ദർശിച്ച ടീം അംഗങ്ങൾ സെൽഫിക്ക്​ പോസ്​ ചെയ്യുന്നു

കുരുന്നുകൾക്ക്​ സാന്ത്വനമായി മെസ്സിയും കൂട്ടരും

ദോഹ: അർബുദരോഗത്തോട്​ പൊരുതുന്ന കുരുന്നുകൾക്ക്​ സാന്ത്വനവുമായി സൂപ്പർ താര​ങ്ങളെത്തി. സിദ്ര മെഡിസിന്‍റെ കുട്ടികളുടെ ക്യാൻസർ സെന്‍ററിലായിരുന്നു ലയണൽ മെസ്സിയും, സെർജിയോ റാമോസും, പ്രസ്നൽ കിംപെംബെയും, ഡാനിലോ പെരേരയും, ഇദ്രിസ ഗ്വയേയും ഉൾപ്പെടെയുള്ള പി.എസ്​.ജിയുടെ സൂപ്പർതാരങ്ങളെത്തിയത്​.

ടെലിവിഷൻ സ്ക്രീനിൽ മിന്നിത്തിളങ്ങുന്ന ​ഇഷ്ടതാരങ്ങൾ അരികിലെത്തിയപ്പോൾ കുട്ടികൾക്കും സന്തോഷമായി. അവർക്കൊപ്പം ​ചിത്രമെടുത്തും താരങ്ങൾ ഒപ്പിട്ട ജഴ്​സി സമ്മാനിച്ചുമെല്ലാം ഏതാനും സമയം കൂടികാഴ്ച ആവേശഭരിതമായി. കിഡ്​സ്​ കാൻസർ സെന്‍ററിൽ ചികിത്സയിൽ കഴിയുന്ന 20ഓളം കുട്ടികളുമായാണ്​ താരങ്ങൾ കൂടികാഴ്ച നടത്തിയത്​.

പി.എസ്​.ജിയുടെ സ്​പോൺസർമാരിൽ ഒരാളായ ഖത്തർ നാഷണൽ ബാങ്കിന്‍റെ നേതൃത്വത്തിലായിരുന്നു ടീം അംഗങ്ങളുടെ ആശുപത്രി സന്ദറശനം.

രോഗാവസ്ഥയിലുള്ള കുരുന്നുകൾക്ക്​ അവർ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളുമായി കൂടികാഴ്ചക്ക്​ അവസരം ഒരുക്കാൻ കഴിഞ്ഞതിൽ ക്യൂ.എൻ.ബി ഗ്രൂപ്പ്​ കമ്യൂണിക്കേഷൻസ്​ ജനറൽ മാനേജർ ഹിബ അൽ തമിമി പറഞ്ഞു. അവർ ഏറെ കരുതലും ശ്രദ്ധയും അർഹിക്കുന്നവരാണ്​. -അവർ പറഞ്ഞു. പി.എസ്​.ജിയുടെ പ്രീമിയം പാട്​ണർമാർ കൂടിയാണ്​ ക്യൂ.എൻ.ബി.

Tags:    
News Summary - Messi and teammates in relief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.