കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് -എം.എസ്.എഫ് കമ്മിറ്റികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെറിറ്റ് ഈവനിങ് പ്രതിഭാസംഗമം
ദോഹ: ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി, എം.എസ്.എഫ് കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെറിറ്റ് ഈവനിങ് പ്രതിഭാ സംഗമം പരിപാടി കാസർകോട് എം.എൽ.എ എൻ.എ. നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസരംഗത്ത് മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, മറ്റ് ഹയർ എജുക്കേഷൻ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡുകൾ നൽകി. പരിപാടിയിൽ ശദീദ് ബള്ളൂർ അധ്യക്ഷതവഹിച്ചു. അർഫാത്ത് കമ്പാർ സ്വാഗതം പറഞ്ഞു.
മുസ് ലിം ലീഗ് കാസർകോട് ജില്ല ട്രഷറർ മുനീർ ഹാജി, എ.എ. ജലീൽ, ഖത്തർ കെ.എം.സി.സി സംസ്ഥാന ഉപദേശക സമിതി ചെയർമാൻ എം.പി. ഷാഫി ഹാജി, മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി സിദ്ദീഖ് ബേക്കൽ, കബീർ പി.എം., മുഹമ്മദ് കുന്നിൽ, എ.കെ. ഷാഫി, നുറുദ്ദീൻ കോട്ടക്കുന്ന്, കെ.ബി. അഷ്റഫ്, എം.എ. നജീബ്, ഹാരിസ് കമ്പാർ, നവാസ് ഏരിയാൽ, മുസ്സാ ബാസിത്ത്, അബ്ബാസ് മൊഗർ, ഇർഫാൻ കുന്നിൽ, അൻസാഫ് കുന്നിൽ, നൈമു മജൽ, മുസമിൽ, താഹിർ, ഷാഹിൽ, അഫ്സൽ ഐമാൻ, ബുഷെയർ അഫ്ഹാം, ഹായാൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.