പെരിന്തൽമണ്ണ എം.ഇ.എ കോളജിൻെറ ‘മെഹർ 21’ സമൂഹവിവാഹത്തിനുള്ള ഖത്തർ അലുംനിയുടെ ഫണ്ട്​ കൈമാറുന്നു

'മെഹർ' സമൂഹ വിവാഹത്തിന്​ സഹായം നൽകി

ദോഹ: പെരിന്തൽമണ്ണ എം.ഇ.എ എൻജിനീയറിങ്​ കോളജിലെ വിദ്യാര്‍ഥികളും മാനേജ്മെൻറും ചേര്‍ന്ന് നടത്തുന്ന സമൂഹ വിവാഹ ചടങ്ങിൻെറ അഞ്ചാം പതിപ്പായ 'മെഹര്‍-21' ൽ ഒരു ദമ്പതിമാരുടെ മുഴുവന്‍ ​​െചലവും ഏറ്റെടുത്ത് ഖത്തറിലെ കോളജ് പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ക്യൂ.എം.ഇ.എ അലുംനി.

കോളജില്‍ നടന്ന ചടങ്ങില്‍ ക്യൂ.എം.ഇ.എ അലുംനിയെ പ്രതിനിധാനംചെയ്​ത് ഭാരവാഹികളായ ഫാറൂഖ്, ഫൈസല്‍ എന്നിവർ മാനേജര്‍ സുബൈര്‍, വൈസ് പ്രിന്‍സിപ്പല്‍ ഹനീഷ് ബാബു, അക്കാദമിക് ഡീന്‍ ശ്രീരാം എന്നിവര്‍ക്ക് 3.15 ലക്ഷം രൂപ കൈമാറി. മെഹര്‍ 21 സ്​റ്റാഫ് കോഓഡിനേറ്റര്‍ ഷംസുദ്ദീന്‍, സ്​റ്റുഡൻറ്​ കോഓഡിനേറ്റര്‍മാര്‍ പങ്കെടുത്തു.മെഹർ അഞ്ചാം പതിപ്പിൽ ഏഴു​ ദമ്പതികളുടെ വിവാഹമാണ്​ നടത്തുന്നത്​. ഇതിനകം 44 വിവാഹങ്ങൾ ഇതുവഴി നടത്തിയിട്ടുണ്ട്​. 

Tags:    
News Summary - ‘Mehar’ facilitated community marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.