ദോഹ: റവാബി ഹൈപ്പർമാർക്കറ്റ് ‘മെഗാ ഗോൾഡൻ ഡ്രൈവ് പ്രമോഷൻ’പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്നുമുതൽ സെപ്റ്റംബർ 30 വരെയാണ് പ്രമോഷൻ. അഞ്ച് നിസാൻ പെട്രോൾ വാഹനങ്ങളും അര കിലോ സ്വർണവുമാണ് സമ്മാനം. 50 ഖത്തർ റിയാൽ മൂല്യമുള്ള ഓരോ പർച്ചേസിനും ഒരു കൂപ്പൺ ലഭിക്കും.
ഇതിൽനിന്ന് അഞ്ച് നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തും. ആദ്യ നറുക്കെടുപ്പ് മേയ് ഒന്നിന് ഖാർത്തിയാത്ത് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ. രണ്ടാമത്തേത് ജൂൺ ഒന്നിന് വക്റയിലെ റവാബി ഹൈപ്പർമാർക്കറ്റിൽ. മൂന്നാമത്തേത് ജൂലൈ രണ്ടിന് അൽ മുർറ റവാബി ഹൈപ്പർമാർക്കറ്റിൽ. ആഗസ്ത് ഒന്നിന് നാലാമത്തെ നറുക്കെടുപ്പ് ന്യൂ റയ്യാൻ റവാബി ഹൈപ്പർമാർക്കറ്റിൽ. അഞ്ചാമത്തെ നറുക്കെടുപ്പ് ഒക്ടോബർ രണ്ടിന് ഇസ്ഗാവയിലെ റവാബി ഹൈപ്പർമാർക്കറ്റിൽ.
ഈ കാലയളവിൽ വിവിധ പരിപാടികൾ അവതരിപ്പിക്കും. കുടുംബ-സൗഹൃദ ഷോ, ലോക ഭക്ഷ്യമേള, സൗജന്യ ആരോഗ്യ സ്ക്രീനിങ്, ഫ്രഷ് ഫുഡ് ഫെസ്റ്റിവൽ എന്നിവക്കൊപ്പം അഹ്ലൻ റിവാർഡ് പ്രോഗ്രാമിലെ എക്സ്ട്രാ പോയിന്റുകൾ ഉൾപ്പെടെയുള്ള ആകർഷണീയ ആനുകൂല്യങ്ങളുമുണ്ട്. മിഡിൽ ഈസ്റ്റിൽ 16 സ്റ്റോറാണ് റവാബിക്ക് ഉള്ളത്. ഗരാഫ ഇസ്ഗാവയിൽ ഫ്ലാഗ്ഷിപ്പ് സ്റ്റോർ ഉടൻ തുറക്കും. 2023 മുതൽ 2024 വരെയുള്ള കാലയളവിനിടയിൽ മറ്റ് അഞ്ചു സ്റ്റോർ തുറക്കുന്നുണ്ട്. റവാബി അഹ്ലൻ പ്രീമിയം റിവാർഡ് കാർഡ് പ്രോഗ്രാം ഉപയോഗിച്ച് വാങ്ങുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ നേട്ടം ലഭിക്കുെമന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.