ദോഹ: കിഴക്കൻ അഫ്ഗാനിസ്താനിലുണ്ടായ ഭൂകമ്പത്തെത്തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര മെഡിക്കൽ സഹായവുമായി ഖത്തർ അമീരി എയർഫോഴ്സിന്റെ വിമാനം അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ എത്തി. അഫ്ഗാൻ ജനതയെ സഹായിക്കുന്നതിന്റെ തുടർച്ചയായാണ് ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് സഹായം കാബൂളിലെത്തിച്ചത്.
ഇതോടെ സഹായങ്ങളുമായി അയച്ച വിമാനങ്ങളുടെ എണ്ണം പത്തായി. അവശ്യ മരുന്നുകൾ, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവ അടങ്ങിയ ശേഖരമാണിത്.കാബൂളിലെത്തിയ മെഡിക്കൽ സഹായങ്ങൾ അഫ്ഗാനിസ്താനിലെ പൊതുജനാരോഗ്യ മന്ത്രാലയം ഏറ്റുവാങ്ങി. ദുരിതബാധിതർക്ക് വേഗത്തിലും ഫലപ്രദമായും വിതരണം ചെയ്യുന്നത് ഉറപ്പാക്കാനാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.