ദോഹ: ഇസ്രായേൽ സൈന്യത്തിന് സൗജന്യ ഭക്ഷണം വിതരണം ചെയ്ത മക്ഡൊണാൾഡിനെതിരെ അന്താരാഷ്ട്ര തലത്തിൽ വിമർശനം ഉയരുന്നതിനിടെ ഗസ്സക്ക് പിന്തുണയുമായി ‘മക്ഡൊണാൾഡ്സ് ഖത്തർ’. ഖത്തറിൽ പ്രവർത്തിക്കുന്ന ‘മക്ഡൊണാൾഡ്’ പൂർണമായും പ്രാദേശിക ഉടമസ്ഥതയിലുള്ളതാണെന്നും യുദ്ധത്തിന്റെ ദുരിതം അനുഭവിക്കുന്ന ഗസ്സയിലെ ഫലസ്തീനികളോട് ഐക്യദാർഢ്യപ്പെടുന്നതായും കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഗസ്സയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഖത്തർ ചാരിറ്റിയുടെ ‘ഫലസ്തീനു വേണ്ടി’ കാമ്പയിനിൽ പങ്കുചേർന്ന് 10 ലക്ഷം റിയാൽ സംഭാവന നൽകുന്നതായും പ്രഖ്യാപിച്ചു. ഗസ്സയിലെ ജനങ്ങളുടെ ഭക്ഷണം, വെള്ളം, പാർപ്പിടം, വൈദ്യ സഹായം ഉൾപ്പെടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള തുകയിലേക്കാണ് പത്തു ലക്ഷം റിയാൽ സംഭാവനയായി നൽകുന്നത്.
ഖത്തറിലെ അൽ മന റസ്റ്റാറന്‍റ് ആൻഡ് ഫുഡ് കമ്പനിയുടെ പൂർണ ഉടമസ്ഥതയിലാണ് ‘മക്ഡൊണാൾഡ്’ ഖത്തർ പ്രവർത്തിക്കുന്നതെന്നും, മറ്റുരാജ്യങ്ങളിലെ മക്‌ഡൊണാൾഡ് ഏജന്റ് പുറപ്പെടുവിക്കുന്ന തീരുമാനങ്ങളുമായോ മറ്റോ തങ്ങൾക്ക് ബന്ധമില്ലെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.