മ​ർ​സ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘മ​ർ​സ മാം​ഗോ ഫെ​സ്റ്റി​വ​ൽ’ ആരംഭിച്ചപ്പോൾ

മാ​മ്പ​ഴ പ്രേ​മി​ക​ൾ​ക്കാ​യി ‘മ​ർ​സ മാം​ഗോ ഫെ​സ്റ്റി​വ​ൽ’ ആ​രം​ഭി​ച്ചു 60 ഇ​ന​ങ്ങ​ളു​മാ​യി രു​ചി​യു​ടെ മ​ഹാ​മേ​ള

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ സ്ഥാ​പ​ന​മാ​യ മ​ർ​സ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ വേ​ന​ൽ​ക്കാ​ല​ത്തെ കൂ​ടു​ത​ൽ മ​ധു​ര​മാ​ക്കി ‘മ​ർ​സ മാം​ഗോ ഫെ​സ്റ്റി​വ​ൽ’ ആ​രം​ഭി​ച്ചു. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് എ​യ​ർ കാ​ർ​ഗോ​യി​ലൂ​ടെ എ​ത്തി​ച്ച 60 ഇ​നം ഫ്ര​ഷ് മാ​മ്പ​ഴ​ങ്ങ​ളാ​ണ് ഫെ​സ്റ്റി​വ​ലി​ന്റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. രു​ചി​യും പു​തു​മ​യും കു​ടും​ബ​സ​മേ​തം ആ​സ്വ​ദി​ക്കാ​വു​ന്ന ആ​ഘോ​ഷാ​ന്ത​രീ​ക്ഷ​വു​മൊ​രു​ക്കി മാ​മ്പ​ഴ പ്രേ​മി​ക​ൾ​ക്കാ​യി വേ​റി​ട്ട അ​നു​ഭ​വ​മാ​ണ് മ​ർ​സ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മേ​യ് 30 വ​രെ ന​ട​ക്കു​ന്ന ഫെ​സ്റ്റി​വ​ലി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഗു​ണ​മേ​ന്മ​യു​ള്ള മാ​മ്പ​ഴ​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​കും. മ​ധു​ര​വും സു​ഗ​ന്ധ​വും നി​റ​ഞ്ഞ വൈ​വി​ധ്യ​മാ​ർ​ന്ന മാ​ങ്ങ​ക​ൾ​ക്കൊ​പ്പം കു​ടും​ബ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ആ​ഘോ​ഷ​മാ​ക്കു​ന്ന പ്ര​ത്യേ​ക ഫെ​സ്റ്റി​വ​ലും വൈ​ബ്സും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു. വേ​ന​ലി​ന്റെ രു​ചി​യും സ​ന്തോ​ഷ​വും ഒ​രു​മി​ച്ച് പ​ങ്കി​ടാ​നു​ള്ള വേ​ദി​യാ​യി​രി​ക്കും ഈ ​മാം​ഗോ ഫെ​സ്റ്റി​വ​ൽ.

ഹ​സം അ​ൽ മാ​ർ​ഖി​യ, ഐ​ൻ ഖാ​ലി​ദ്, ബി​ൻ ഒം​റാ​ൻ, മു​ഷൈ​രി​ബ്, അ​ബു ഹ​മൂ​ർ എ​ന്നീ മ​ർ​സ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശാ​ഖ​ക​ളി​ലാ​ണ് ഫെ​സ്റ്റി​വ​ൽ ന​ട​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും പു​തി​യ സ്റ്റോ​ക്കു​ക​ൾ എ​ത്തി​ക്കു​ന്ന​തി​നാ​ൽ മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള മാ​ങ്ങ​ക​ൾ തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ വ​ലി​യ തി​ര​ക്കാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

മ​ർ​സ ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ ഗ​ഫൂ​ർ ക​ണ്ടോ​ത്ത്, ജെ ​മാ​ൾ ഡ​യ​റ​ക്ട​ർ സു​ൽ​ത്താ​ൻ ജാ​ബ​ർ എ​സ് താ​ൽ-​കു​വാ​രി, മ​ർ​സ ഗ്രൂ​പ്പ് ജ​ന​റ​ൽ മാ​നേ​ജ​ർ ഹാ​രി​സ്‌ കാ​ദ​ർ, വ​തീ​ഖ റി​യ​ൽ എ​സ്റ്റേ​റ്റ് ട്രേ​ഡി​ങ് ആ​ൻ​ഡ് കോ​ൺ​ട്രാ​ക്ടി​ങ് ജി.​എം ഖാ​ലി​ദ് ഖ​ലീ​ൽ ഇ​ബ്രാ​ഹിം അ​ൽ​ഷേ​ഖ്ലീ, ബ​യി​ങ് മാ​നേ​ജ​ർ നി​സാ​ർ കാ​പ്പി​ക്ക​ണ്ടി, മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ഹ​സ​ൻ എം.​പി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - 'Marsa Mango Festival' begins for mango lovers, a grand festival of taste with 60 varieties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.