മാർക്ക് ആൻഡ് സേവ് 'മാനേജ്മെന്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു

ആകർഷകമായ സമ്മാനങ്ങളുമായി മാർക്ക് ആൻഡ് സേവ് 'ഷോപ്പ് & വിൻ' മെഗാ പ്രമോഷന് തുടക്കം

ദോഹ: ഖത്തറിൽ മാർക്ക് ആൻഡ് സേവിന്റെ വിജയകരമായ 500 ദിവസങ്ങൾ പൂർത്തീകരിച്ചതോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാനങ്ങളുമായി 'ഷോപ്പ് & വിൻ' മെഗാ പ്രൊമോഷന് തുടക്കം. ആഗസ്റ്റ് 1 മുതൽ ജനുവരി 26 വരെ നീണ്ടുനിൽക്കുന്ന ആറ് മാസക്കാലയളവിൽ ഖത്തറിലെ വിവിധ മാർക്ക് ആൻഡ് സേവ് ഔട്ട്‌ലെറ്റുകളിലൂടെ ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാൻ ഇതിലൂടെ അവസരമൊരുങ്ങും.

മാർക്ക് & സേവിന്റെ ഏത് ഔട്ട്‌ലെറ്റിൽ നിന്നും 50 ഖത്തരി റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി ഉപഭോക്താക്കൾക്ക് ഷോപ്പ് & വിൻ' പ്രമോഷന്റെ ഭാഗമാകാം. മാർക്ക് ആൻഡ് സേവിന്റെ മൂന്ന് സ്റ്റോറുകളിലും പ്രത്യേകമായി നടക്കുന്ന പ്രതിമാസ നറുക്കെടുപ്പുകളിലൂടെ ആയിരക്കണക്കിന് സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. 5 ജെറ്റൂർ X70FL കാറുകൾ, 6 ഐഫോൺ 17 പ്രോ മാക്സ്, 180 സ്വർണ്ണ നാണയങ്ങൾ, 90 ഇംപെക്സ് 55-ഇഞ്ച് സ്മാർട്ട് ടി.വികൾ, 450 ക്ലിക്കോൺ 2-ഇൻ-1 ബ്ലെൻഡറുകൾ, 200 റിയാൽ മൂല്യമുള്ള 540 ഷോപ്പിങ് ഗിഫ്റ്റ് വൗച്ചറുകൾ തുടങ്ങി നിരവധി സമ്മാനങ്ങളാണ് പ്രമോഷൻ കാലയളവിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

"പ്രിയപ്പെട്ട ഉപഭോക്താക്കൾ നൽകുന്ന വിശ്വാസത്തിനും പിന്തുണക്കും നന്ദി സൂചകമായാണ് ആകർഷകമായ ഷോപ്പ് & വിൻ മെഗാ പ്രൊമോഷൻ അവതരിപ്പിക്കുന്നതെന്ന് മാർക്ക് & സേവ് ഖത്തർ മാനേജ്‌മെന്റ് വ്യക്തമാക്കി.

ആറു മാസത്തിനുള്ളിൽ ആയിരക്കണക്കിന് സമ്മാനങ്ങൾ നൽകുന്ന മെഗാ പ്രൊമോഷനിൽ പങ്കാളികളാകാനും സമ്മാനങ്ങൾ നേടാനുമായി ഖത്തറിലെ മുഴുവൻ ജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി മാർക്ക് & സേവ് മാനേജ്മെന്റ് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ജി.സി.സി ഓപ്പറേഷൻ മാനേജർ മുഹമ്മദ് ഫാസിൽ, റീജണൽ ഓപ്പറേഷൻ മാനേജർ ശിഹാബ് തങ്ങൾ, റീജണൽ ബയിങ് മാനേജർ സി.എച്ച്. മുഹസിൻ, റീജണൽ ജനറൽ മാനേജർ എ.പി. അർഷിദ് എന്നിവർ പങ്കെടുത്തു. 

Tags:    
News Summary - ആകർഷകമായ സമ്മാനങ്ങളുമായി മാർക്ക് ആൻഡ് സേവ് 'ഷോപ്പ് & വിൻ' മെഗാ പ്രമോഷന് തുടക്കം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.