മാപ്പിളപ്പാട്ട് രചയിതാവ് ഷഹീർ ചേന്നരക്ക് യൂത്ത് ഫോറത്തിന്റെ ഉപഹാരം പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ കൈമാറുന്നു
ദോഹ: മാപ്പിളപ്പാട്ടിനെ കുറിച്ചറിയാനും, അതിന്റെ ഭാഷാ-സാഹിത്യത്തെ ആഴത്തിൽ പഠിക്കാനും, രചനാ സൂത്രങ്ങൾ പരിചയപ്പെടാനും യൂത്ത് ഫോറം ഖത്തർ ‘ഇശൽ ഹഖാന’ എന്ന തലക്കെട്ടിൽ മാപ്പിളപ്പാട്ട് രചനാ ശിൽപശാലയും സംഗീത സദസ്സും സംഘടിപ്പിച്ചു. യൂത്ത് ഫോറം ഹാളിൽ നടത്തിയ പരിപാടിയിൽ സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലൂടെ പ്രശസ്തനായ പ്രവാസി യുവകവി ഷഹീർ ചേന്നര ശിൽപശാല നയിച്ചു.
യൂത്ത് ഫോറം കേന്ദ്ര പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ അധ്യക്ഷത വഹിച്ചു. ആർട്സ് വിങ് കൺവീനർ അലി അജ്മൽ സ്വാഗതം പറഞ്ഞു. കേന്ദ്ര വൈസ് പ്രസിഡന്റ് ആരിഫ് അഹമ്മദ്, മാപ്പിളപ്പാട്ട് ഗായകരായ തസ്മീർ ഖാൻ, അനസ് എന്നിവർ ഗാനമാലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.