മാപ് ഖത്തർ സംഘടിപ്പിച്ച ഇന്റർ പാലക്കാട് ജില്ലാ ഫുട്ബാൾ ടൂർണമെന്റിൽ വിജയിച്ച

കൂറ്റനാട് കൂട്ടായ്മ ടീം

മാപ് ഖത്തർ ഇന്റർ ഡിസ്ട്രിക്റ്റ് ഫുട്ബാൾ; കൂറ്റനാട് കൂട്ടായ്മ ജേതാക്കൾ

ദോഹ: മാപ് ഖത്തറിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഇന്റർ പാലക്കാട് ജില്ലാ ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ എഫ്.സി ചേർപ്പുളശ്ശേരിയെ പരാജയപ്പെടുത്തി കൂറ്റനാട് കൂട്ടായ്മ ജേതാക്കളായി. അബൂഹമൂർ ഡി.എം.ഐ.എസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഇരു ടീമുകൾക്ക് പുറമെ ടീം റയ്യാൻ തൃത്താല, എ.എം.ജെ ഖത്തർ, മാപ് ഖത്തർ, ക്യു.എൻ.പി.എ നെല്ലായ, ഫ്യോണിക്സ് പാലക്കാട്, ടെക്സ്‌വാക് തിരുമിറ്റക്കോട് തുടങ്ങിയ ടീമുകളും പങ്കെടുത്തു. ട്രോഫികൾ മാപ് ഖത്തർ പ്രസിഡന്റ് യൂസുഫ് പുലാപ്പറ്റയും ജനറൽ സെക്രട്ടറി മുഹമ്മദ് ഷമീനും ചേർന്ന് വിതരണം ചെയ്തു. അനസ് മൊയ്തുപ്പ, നസീർ, അജ്മൽ ഷഹീർ, അബ്ദുൽ അസീസ് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. ഖത്തറിലും പാലക്കാട് ജില്ലയിലും കഴിഞ്ഞ കാൽനൂറ്റാണ്ടായി ജാതി മത ഭേദമന്യേ സേവന-സാന്ത്വന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി പ്രവർത്തിച്ചുവരുന്ന മാപ് ഖത്തറിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ഈ ടൂർണമെന്റോടെ ഗംഭീര തുടക്കമായി.

News Summary - MAP Qatar Inter-District Football: Kootanad Koottayma Emerges Winne

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.