മെസ്സിയുടെ 39-ാം ജന്മദിനം ആഘോഷമാക്കി ഖത്തറിലെ അർജന്റീന ഫാൻസ്

ദോഹ: ലോക ഫുട്ബാളിലെ ഇതിഹാസ താരവും അർജന്റീന ദേശീയ ടീമിന്റെ നായകനുമായ ലയണൽ മെസ്സിയുടെ 39-ാം ജന്മദിനം ആഘോഷമാക്കി ഖത്തറിലെ അർജന്റീന ആരാധക കൂട്ടായ്മയായ അർജന്റീന ഫാൻസ് ഖത്തർ. ദോഹയിലെ സൽവ റോഡിലുള്ള പാനൂർ റെസ്റ്റോറന്റിൽ സംഘടിപ്പിച്ച ചടങ്ങിൽ നിരവധി മെസ്സി ആരാധകരും ഫുട്ബോൾ പ്രേമികളും പങ്കെടുത്തു.

മെസ്സിയുടെ ചിത്രം ആലേഖനം ചെയ്ത പ്രത്യേക ജന്മദിന കേക്ക് മുറിച്ചാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. ഫുട്ബോൾ ലോകത്തിന് മെസ്സി നൽകിയ അനശ്വര സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് അംഗങ്ങൾ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു. ഖത്തറിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അർജന്റീന ആരാധകർ പരിപാടിയിൽ പങ്കെടുത്തത് ആഘോഷത്തിന് കൂടുതൽ മിഴിവേകി.

Tags:    
News Summary - Argentina Fans in Qatar Celebrate Lionel Messi’s 39th Birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.