പൊരുതി മടങ്ങി; ഇനി പുതിയ ഉയരങ്ങളിലേക്കുള്ള തയാറെടുപ്പ്

ദോഹ: ലോകകപ്പ് ഫുട്ബാളിൽ നോക്കൗട്ട് കാണാതെ പുറത്തായെങ്കിലും ഖത്തർ തിരികെയെത്തുന്നത് അഭിമാനത്തോടെയും ഭാവിയിലേക്ക് കൂടുതൽ ആത്മവിശ്വാസത്തോടെയും. കഴിഞ്ഞ ലോകകപ്പിൽനിന്ന് ടീം എന്ന നിലയിൽ ഖത്തർ ഏറെ മുന്നേറിയെന്ന് എല്ലാവരും സമ്മതിക്കും. കരുത്തരായ സ്കോട്ട്‍ലൻഡിനെതിരെ ഗംഭീരമായി പൊരുതി വിജയത്തോളം പോന്ന സമനില സ്വന്തമാക്കിയ ഖത്തർ അഭിനന്ദനങ്ങളേറ്റുവാങ്ങി.

എന്നാൽ, രണ്ടാം മത്സരത്തിൽ കാനഡക്കെതിരെ രണ്ട് താരങ്ങൾ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ താളം തെറ്റി കോട്ടയിളകി. ആറ് ഗോളിന്റെ ആ തോൽവി ഖത്തർ ഓർക്കാനിഷ്ടപ്പെടുന്നില്ല. അവസാന മത്സരത്തിൽ ബോസ്നിയ ഹെർസഗോവിനയോട് ഒന്നിനെതിരെ മൂന്ന് ഗോളിന് തോറ്റ് മടക്കമുറപ്പിച്ചു. ഘട്ടംഘട്ടമായി പടുത്തുയർത്തി ഇതുവരെയെത്തിയ ഖത്തർ ഫുട്ബാൾ ടീം ഇനിയും വളർന്ന് അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ഏറ്റവും ചുരുങ്ങിയത് ഏഷ്യയിലെ മുൻനിര ടീമായി ഖത്തർ സ്ഥിര പ്രതിഷ്ഠ നേടുമെന്നാണ് ഫുട്ബാൾ ലോകത്തിന്റെ വിലയിരുത്തൽ.

Tags:    
News Summary - Fought and Returned; Preparing for New Heights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.