ഖത്തർ വാണിജ്യ-വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ ആൽഥാനിയുമായി ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തുന്നു. അണ്ടർ സെക്രട്ടറി സാലിഹ് ബിൻ മാജിദ് അൽ ഖുലൈഫി, ലുലു ഗ്രൂപ്പ്‌ ഗ്ലോബൽ ഓപറേഷൻസ് ആൻഡ് ചീഫ് സസ്റ്റൈനിബിളിറ്റി ഓഫിസർ ഡോ. മുഹമ്മദ്‌ അൽത്താഫ് എന്നിവർ സമീപം

ഖത്തറിൽ 500 ദശലക്ഷം റിയാലിന്റെ പദ്ധതികളുമായി ലുലു ഗ്രൂപ്പ്‌

ദോഹ: ഖത്തറിൽ റീട്ടെയ്ൽ സാന്നിധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായി 500 ദശലക്ഷം റിയാലിന്റെ പദ്ധതികൾ പ്രാവർത്തികമാക്കുമെന്ന് ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം.എ. യൂസഫലി. ഖത്തർ വാണിജ്യ-വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ ആൽഥാനിയുമായി ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. ലുലു ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. ലുലുവിന്റെ വികസന പദ്ധതികൾക്ക് ഖത്തർ ഭരണകൂടം നൽകുന്ന പിന്തുണക്ക് എം.എ. യൂസഫലി നന്ദി അറിയിച്ചു. നിലവിൽ 24 ഹൈപ്പർ മാർക്കറ്റുകളാണ് ഖത്തറിൽ ലുലുവിനുള്ളത്. മൂന്ന് ഹൈപ്പർമാർകറ്റുകൾ കൂടി അടുത്ത് തന്നെ യാഥാർത്ഥ്യമാക്കും. വാണിജ്യ-വ്യവസായ മന്ത്രാലയ അണ്ടർ സെക്രട്ടറി സാലിഹ് ബിൻ മാജിദ് അൽ ഖുലൈഫി, ലുലു ഗ്രൂപ്പ്‌ ഗ്ലോബൽ ഓപറേഷൻസ് ആൻഡ് ചീഫ് സസ്റ്റൈനിബിളിറ്റി ഓഫിസർ ഡോ. മുഹമ്മദ്‌ അൽത്താഫ് എന്നിവരും കൂടിക്കാഴ്ചയിൽ ഭാഗമായി.

Tags:    
News Summary - Lulu Group Announces 500 Million Riyal Expansion Projects in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.