ദോഹ: ഫാഷൻ വീക്കെൻഡ് ഇൻറർനാഷണലിെൻറ ഭാഗമായി ദോഹയിൽ ഐശ്വര്യറായ് ബച്ചനെത്തും. ഒക്ടോബർ അഞ്ചിന് പ്രമുഖ ഫാഷൻ ഡിസൈനറായ മനിഷ് മൽഹോത്രക്കൊപ്പം ഷോസ്റ്റോപ്പറായാണ് ഐശ്വര്യറായ് എത്തുന്നത്. ലോകത്തിലെ ആദ്യ ഫാഷൻ വീക്കെൻഡ് പരിപാടിയായ എഫ് ഡബ്ല്യൂ ഐ 2018ൽ മേക്ക് അപ്പ് സെലിബ്രിറ്റിയും ഹെയർ സ്റ്റെയിലസ്റ്റുമായ നബീലയും അണിനിരക്കും.
മോൺട്രിയൻ ദോഹ ഹോട്ടലിൽ ഫാബ് ഇൻറർനാഷണൽ ഖത്തറാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫാഷൻ വീക്കെൻഡിെൻറ ഒഫീഷ്യൽ ഹോസ്പിറ്റാലിറ്റി പങ്കാളിയാണ് മോൺട്രിയൻ ദോഹ.
സിനിമാ മേഖലയിൽ നിന്നുള്ള പ്രമുഖരും ഹെലോ, ഗ്രാസിയ പോലെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും സീ ടി വി പോലെയുള്ള മീഡിയകളും പരിപാടിക്കെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.