മ​നാ​ൽ മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ലി​യ മ​റി​യം

ഖത്തർ യൂനിവേഴ്സിറ്റിയിൽ സ്വർണമെഡൽ നേട്ടവുമായി മലയാളി വിദ്യാർഥിനികൾ

പഠന മികവിന് സ്വർണത്തിളക്കം

ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി ബി.​എ​സ്.​സി കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ട്ട​വു​മാ​യി മ​നാ​ൽ മു​ഹ​മ്മ​ദ് റ​ഫീ​ഖ്. യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നും ഡി​സ്റ്റി​ങ്ഷ​നോ​ടെ ഉ​യ​ർ​ന്ന വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ 525 വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ശൈ​ഖ ജ​വ​ഹ​ർ ബി​ൻ​ത് ഹ​മ​ദ് ബി​ൻ സു​ഹൈം ആ​ൽ​ഥാ​നി​യാ​ണ് ബി​രു​ദം വി​ത​ര​ണം ചെ​യ്ത​ത്. ഇ​തി​ൽ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക് അ​ഭി​മാ​ന​മാ​യി മ​നാ​ൽ മു​ഹ​മ്മ​ദ് റ​ഫീ​ഖും ഇ​ടം​പി​ടി​ച്ചു.

എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ നി​ന്ന് സ്കൂ​ൾ പ​ഠ​ന​ത്തി​നു​ശേ​ഷ​മാ​ണ് ഖ​ത്ത​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ യു.​ജി പ​ഠ​ന​ത്തി​ന് ചേ​ർ​ന്ന​ത്. ദോ​ഹ​യി​ൽ ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്യു​ന്ന കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി കൊ​ല്ലം സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് റ​ഫീ​ഖ് -റ​സി​യ റ​ഫീ​ഖ് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പ​ഠ​നം തു​ട​ര​ണ​മെ​ന്നും മാ​സ്റ്റേ​ഴ്സ് ബി​രു​ദം എ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് ആ​ഗ്ര​ഹം. മി​ക​ച്ച വി​ജ​യം കൈ​വ​രി​ക്കാ​നാ​യ​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും സൃ​ഹൃ​ത്തു​ക്ക​ളും കു​ടും​ബ​ക്കാ​രും വി​ളി​ച്ച് സ​ന്തോ​ഷം പ​ങ്കു​വെ​ക്കു​ന്നു​ണ്ടെ​ന്നും മ​നാ​ൽ ഗ​ൾ​ഫ് മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു. അ​ൻ​ഫാ​ൽ മു​ഹ​മ്മ​ദ് റ​ഫീ​ഖ് (ആ​ർ​ക്കി​ടെ​ക്റ്റ്), മി​ഫ്സ​ൽ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

ഹാപ്പിയാണ് ലിയ മറിയം

ഖ​ത്ത​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നും ബി.​ആ​ർ​ക്കി​ൽ ഡി​സ്റ്റി​ങ്ഷ​നോ​ടെ സ്വ​ർ​ണ​മെ​ഡ​ൽ നേ​ട്ട​വു​മാ​യി മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി ലി​യ മ​റി​യം. പ​ഠ​ന​മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മാ​യി ലി​യ മ​റി​യ​ത്തി​ന് ല​ഭി​ച്ച സ്വ​ർ​ണ മോ​ഡ​ൽ നേ​ട്ടം പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും അ​ഭി​മാ​ന​മാ​യി. മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കാ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും വ​ലി​യ പി​ന്തു​ണ​യാ​ണ് ല​ഭി​ച്ച​തെ​ന്ന് ലി​യ മ​റി​യം പ​റ​ഞ്ഞു.

അ​ക്കാ​ദ​മി​ക് കാ​ര്യ​ങ്ങ​ളി​ലും അ​ക്കാ​ദ​മി​കേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഒ​രു​പോ​ലെ പ്രോ​ത്സാ​ഹ​നം ല​ഭി​ച്ചു. പ​ഠ​ന​കാ​ല​യ​ള​വി​ൽ അ​ക്കാ​ദ​മി​ക് മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രു​മാ​യി സം​വ​ദി​ക്കാ​നും മി​ക​ച്ച ബ​ന്ധ​ങ്ങ​ൾ സ്ഥാ​പി​ക്കാ​നും ക​ഴി​ഞ്ഞ​ത് വ​ലി​യൊ​രു എ​ക്സ്പ്ലോ​ഷ​റാ​യെ​ന്നും, ഇ​ത് പ്രൊ​ഫ​ഷ​ണ​ൽ കാ​ഴ്ച​പ്പാ​ടു​ക​ൾക്ക് ഗുണകരമായെന്നും ലി​യ കൂ​ട്ടി​ച്ചേ​ർ​ത്തു. തു​ട​ർ​പ​ഠ​ന​ത്തി​നാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. ആ​ർ​ക്കി​ടെ​ക്ച​റി​ൽ ത​ന്നെ മാ​സ്റ്റേ​ഴ്സ് ബി​രു​ദം നേ​ട​ണ​മെ​ന്നാ​ണ് ഈ ​മി​ടു​ക്കി​യു​ടെ ആ​ഗ്ര​ഹം.

ദോ​ഹ ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ​നി​ന്ന് സ്കൂ​ൾ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ലി​യ, അ​ൽ സ​ദ്ദ് ട്രാ​വ​ൽ​സി​ൽ ജോ​ലി ചെ​യ്യു​ന്ന മു​ഹ​മ്മ​ദ് അ​ൻ​സാ​രി​യു​ടെ​യും എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ ഇ​സ് ലാ​മി​ക് എ​ഡ്യൂ​ക്കേ​ഷ​ൻ അ​ധ്യാ​പി​ക ഷ​മീ​ന അ​ൻ​സാ​രി​യു​ടെ​യും മ​ക​ളാ​ണ്. മ​ക​ളു​ടെ ഉ​ന്ന​ത വി​ജ​യ​ത്തി​ന്റെ സ​ന്തോ​ഷ​ത്തി​ലാ​ണ് കു​ടും​ബവും സുഹൃത്തുക്കളും.

Tags:    
News Summary - Malayali students win gold medals at Qatar University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.