അദീബ് യാകൂബ്
ദോഹ: സി.ബി.എസ്.ഇ പത്താംതരത്തിൽ മിന്നും വിജയത്തോടെ ഖത്തറിലെ വിദ്യാർഥികളിൽ മുൻനിരയിൽ ഇടംപിടിച്ച് മലയാളി വിദ്യാർഥി. എം.ഇ.എസ് അബൂഹമൂർ ബ്രാഞ്ച് വിദ്യാർഥിയും വാഴക്കാട് വാഴയൂർ സ്വദേശിയുമായ അദീബ് യാകൂബ് ആണ് 99 ശതമാനം മാർക്കുമായി മിന്നിത്തിളങ്ങിയത്.
ദോഹയിലെ അൽ അബ്ദുൽ ഗനി മോട്ടോഴ്സ് ജീവനക്കാരനായ യാകൂബ് കൊയിലോത്തിന്റെയും ജസീലയുടെയും മകനാണ് പഠനത്തിലും വായനയിലും മിടുക്കനായ അദീബ്. നേരത്തേ നോബ്ൾ സ്കൂളിൽ പ്രൈമറി സ്കൂൾ പഠനത്തിനു ശേഷം, നാട്ടിൽ രണ്ടു വർഷം പഠിച്ച ശേഷം തിരികെയെത്തിയാണ് എം.ഇ.എസ് സ്കൂളിൽ പ്രവേശനം നേടിയത്.
സ്കൂളിലെ പഠനത്തിൽ മുൻനിരയിൽതന്നെ സ്ഥാനം നേടിയ അദീബ്, പൊതു പരീക്ഷയിൽ ഇഷ്ട വിഷയങ്ങളായ സയൻസിൽ മുഴുവൻ മാർക്കും സ്വന്തമാക്കി. ഇവിടെത്തന്നെ 11ാം ക്ലാസ് പഠനവും ആരംഭിച്ചുകഴിഞ്ഞു. ഒപ്പം ഡോക്ടറാകാനുള്ള മോഹവുമായി നീറ്റ് പരീക്ഷക്കുള്ള തയാറെടുപ്പും തുടങ്ങിക്കഴിഞ്ഞു ഈ കൊച്ചു മിടുക്കൻ. ശാസ്ത്രപുസ്തകങ്ങളും ഫിക്ഷനും ഉൾപ്പെടെ വായനയുടെ ലോകത്തും സജീവമാണ് കൗമാരക്കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.