????? ???????? ???????? ?????? ????????? ???????????????? ????????? ????? ???? 2? ????? ?????????? ?????????????????? ??????? ???? ????? ?????????? ???????????? ???????? ???? ????????? ??????????? ??.??.??.?? ??????? ?????? ???????? ???????????????

മലപ്പുറം പെരുമ സീസൺ 2' കാമ്പയിൽ  സമാപന സമ്മേളനം നാളെ

ദോഹ: ഖത്തർ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘മലപ്പുറം പെരുമ സീസൺ 2’ കാമ്പയിൽ സമാപന സമ്മേളനം നാളെ വൈകുന്നേരം നാലു മുതൽ രാത്രി ഒമ്പത്​ മണി വരെ എം ഇ എസ് ഇന്ത്യൻ സ്കൂൾ കെ ജി ഹാളിൽ നടക്കും. നാലിന്​ കലാ പരിപാടികൾ ആരംഭിക്കും.അഞ്ചിന്​ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചടങ്ങി​​െൻറ ഉദ്ഘാടനം നിർവ്വഹിക്കും.

മുൻ എം എൽ എ. യു.സി. രാമൻ പ്രസംഗിക്കും. 6.30 ന് ‘സ്നേഹ സാന്ത്വനത്തി​​െൻറ ആർദ്ര തീരം’ എന്ന  വിഷയത്തിൽ അബ്​ദുസ്സമദ് സമദാനി പ്രഭാഷണം നടത്തും. ഇന്ത്യൻ അംബാസഡർ പി കുമരൻ മുഖ്യാഥിതിയായിരിക്കും. കെഎംസിസി സംസ്ഥാന നേതാക്കൾ പ്രസംഗിക്കും. കാമ്പയി​​െൻറ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാന ദാനം  വൈകിട്ട്​ മണിക്ക് നടക്കും. കുടുംബങ്ങൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.

Tags:    
News Summary - malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.