മലപ്പുറം സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: മലപ്പുറം പുളിക്കൽ ആന്തിയൂർകുന്ന് സ്വദേശി ഖത്തറിൽ നിര്യാതനായി. പുതിയറക്കൽ മൊയ്‌തീൻ കോയയുടെ മകൻ ദാനിഷ് (27) ആണ്​ മരണപ്പെട്ടത്​. സ്വകാര്യ കമ്പനിയിൽ എഞ്ചിനീയർ ആയി ജോലിചെയ്യുകയായിരുന്നു.

ദോഹ മൻസൂറയിലാണ്​ താമസം. ഹമദ്​ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾക്കു ശേഷം നാട്ടിലേക്ക്​ കൊണ്ടുപോവാനുള്ള ശ്രമത്തിലാണ്​. മാതാവ് കുടുക്കിൽ പുല്ലൂർ സുലൈഖ. ഷാന പർവീൻ, ഷഹീൻ എന്നിവർ സഹോദരങ്ങളാണ്.

Tags:    
News Summary - Malappuram native dies in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.